• HOME
  • »
  • NEWS
  • »
  • film
  • »
  • Mahaan Movie OTT Release | വിക്രം-ധ്രുവ് വിക്രം കോംബോ, ‘മഹാന്‍’ ഒടിടി റിലീസിന്, റിലീസ് തീയതി പുറത്ത്

Mahaan Movie OTT Release | വിക്രം-ധ്രുവ് വിക്രം കോംബോ, ‘മഹാന്‍’ ഒടിടി റിലീസിന്, റിലീസ് തീയതി പുറത്ത്

ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും

  • Share this:
    ചിയാന്‍ വിക്രമും (Chiyaan Vikram) മകന്‍ ധ്രുവ് വിക്രമും(Dhruv vikram) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മഹാന്‍’(Mahaan) ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈമിലൂടെ (Amazon Prime) ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കാര്‍ത്തിക് സുബ്ബരാജാണ്(Karthik Subbaraj) സംവിധാനം.

    വിക്രമും മകന്‍ ധ്രുവും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് മഹാന്. വിക്രമിന്‍റെ അറുപതാമത് ചിത്രം കൂടിയാണിത്. ചെന്നൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പക്കാ ഗ്യാങ്സ്റ്റര്‍ മൂവിയായാണ് മഹാന്‍ ഒരുക്കിയിട്ടുള്ളത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ് ലളിത്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണന്‍. സന്തോഷ് നാരായണന്‍റെതാണ് സംഗീതം. എഡിറ്റിങ് വിവേക് ഹര്‍ഷന്‍.

    സിമ്രാന്‍, വാണി ഭോജന്‍, ബോബി സിംഹ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം ലഭ്യമാകും.

    Hridayam | 'ഹൃദയം' ഗാനങ്ങൾ ആരാധകരിലേക്ക്; ഓഡിയോ കാസറ്റിന്റെ അപ്‍ഡേറ്റുമായി വിനീത് ശ്രീനിവാസൻ

    വിനീത് ശ്രീനിവാസന്‍ - പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'ഹൃദയം' ഹൃദയങ്ങള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    ചിത്രത്തെ പോലെത്തന്നെ ഹൃദയത്തിലെ ഗാനങ്ങളും മനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹൃദയത്തിലെ പാട്ടുകളെ കുറിച്ച് ഒരു അപ്‌ഡേറ്റുമായി വിനീത് ശ്രീനിവാസന്‍ എത്തിയിരിക്കുകയാണ്.

    'ഹൃദയം' എന്ന ചിത്രത്തിലെ പാട്ടുകള്‍ ഓഡിയോ കാസറ്റായും ചിത്രത്തിലെ ഗാനങ്ങള്‍ എത്തുമെന്ന് നേരത്തെ തന്നെ വിനീത് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'ഹൃദയം' ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും ഓഡിയോ സിഡികളും ബുക്ക് ചെയ്തവര്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് വിനീത് അറിയിച്ചിരിക്കുന്നത്'.

    ഹൃദയത്തിനെന്ന പോലെ തന്നെ പ്രണവ് മോഹന്‍ലാലിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രണവിന്റെ അഭിനയജീവതത്തിലെ കരിയര്‍ ബ്രേക്ക് തന്നെയാവും ഹൃദയമെന്നും നിരവധി പേര്‍ പ്രതികരണങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

    നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.

    തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

    വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
    Published by:Jayesh Krishnan
    First published: