നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushanth Singh Rajput Death | വിഷാദവും കാരണമായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

  Sushanth Singh Rajput Death | വിഷാദവും കാരണമായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുശാന്ത് ആത്മഹത്യ ചെയ്തെന്നാണ് പറയുന്നതെന്നും അദ്ദേഹം വിഷാദത്തിന് അടിമയായിരുന്നെന്ന കാര്യവും അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

  സുശാന്ത് സിംഗ് രാജ്പുത്

  സുശാന്ത് സിംഗ് രാജ്പുത്

  • News18
  • Last Updated :
  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ വിഷാദവും കാരണമായിട്ടുണ്ടോ എന്ന് മുംബൈ പൊലീസ് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. നടന്റെ മരണത്തിനു പിന്നാലെ അദ്ദേഹം വിഷാദരോഗത്തിന് ചികിത്സ തേടി വരികയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

   പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുശാന്ത് ആത്മഹത്യ ചെയ്തെന്നാണ് പറയുന്നതെന്നും അദ്ദേഹം വിഷാദത്തിന് അടിമയായിരുന്നെന്ന കാര്യവും അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

   "പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് അദ്ദേഹം സ്വയം തൂങ്ങിമരിച്ചതാണെന്നാണ്. പ്രൊഫഷണൽ മത്സരങ്ങളെ തുടർന്ന് അദ്ദേഹം വിഷാദത്തിൽ ആയിരുന്നെന്ന് മാധ്യമവാർത്തകൾ ഉണ്ടായിരുന്നു. ഇക്കാര്യവും മുംബൈ പൊലീസ് അന്വേഷിക്കും" - അനിൽ ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.

   You may also like:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS] ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി‍ [NEWS] അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
   First published:
   )}