• HOME
  • »
  • NEWS
  • »
  • film
  • »
  • Mahaveeryar | ക്ലീൻ Uവുമായി നിവിൻ പൊളി എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ'

Mahaveeryar | ക്ലീൻ Uവുമായി നിവിൻ പൊളി എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ'

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു

മഹാവീര്യർ

മഹാവീര്യർ

  • Last Updated :
  • Share this:
    ജൂലൈ 21ന് തിയേറ്ററുകളിലെത്തുന്ന മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ സിനിമ മഹാവീര്യറിന് (Mahaveeryar) 'ക്ലീൻ യു' സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രമാണ് 'മഹാവീര്യർ'.

    നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

    ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ., ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.




    Also read: Rocketry | പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് മാധവന്റെ ടീം 'റോക്കട്രി'

    'റോക്കട്രി ദി നമ്പി എഫ്ഫക്റ്റ്' (Rocketry: The Nambi Effect) സിനിമയുടെ പ്രവർത്തകർ പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രം (Golden Temple in Punjab) സന്ദർശിച്ചു. സംവിധായകനും നായകനുമായ ആർ. മാധവനും (R. Madhavan) മറ്റ് അണിയറ പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം സുവർണ ക്ഷേത്ര സന്ദർശനം നടത്തിയത്.

    'റോക്കട്രി' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്.

    റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

    Summary: Mahaveeryar movie secures a clean U certificate
    Published by:user_57
    First published: