• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MAHAVEERYAR MOVIE STARRING NIVIN PAULY AND ASIF ALI STARTS ROLLING

Mahaveeryar | നിവിൻ പോളിയും ആസിഫ് അലിയും; 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു

Mahaveeryar movie starring Nivin Pauly and Asif Ali starts rolling | '1983' എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈൻ ആണ് സംവിധാനം

മഹാവീര്യർ

മഹാവീര്യർ

  • Share this:
    നിവിൻ പോളിയും ആസിഫ് അലിയും നായക വേഷം ചെയ്യുന്ന ചിത്രം 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു. '1983' എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈൻ ആണ് സംവിധാനം. ആദ്യ ക്ലാപ് അടിച്ചു സംവിധായകൻ തന്നെ സിനിമയ്ക്ക് തുടക്കം കുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.

    കന്നഡ തെലുങ്ക് നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ധിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ഹ്യൂമറിന് പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയാണ് 'മഹാവീര്യർ'. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് തുടങ്ങിയവർ ചേർന്നാണ് നിർമ്മാണം.

    ജയ്പൂര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാജസ്ഥാന്‍ ഷെഡ്യൂളിനു ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറ്റും. തൃപ്പൂണിത്തുറയാണ് അടുത്ത ലൊക്കേഷന്‍.
    ഏതാനും ചില സീനുകളും ഗാനരംഗങ്ങളാണ് പ്രധാനമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്നത്. ശാന്തി മാസ്റ്ററാണ് കോറിയോഗ്രാഫര്‍.




    നിവിൻ പോളി നായകനായ 'തുറമുഖം' റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനത്തിന് തയാറെടുക്കുകയാണ്. മെയ് 13ന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണിത്. രാജീവ് രവി തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന സിനിമയാണ് 'തുറമുഖം'. കെ.എം. ചിദംബരം രചിച്ച സമാന പേരുള്ള നാടകമാണ് ചിത്രത്തിന്റെ അടിസ്ഥാനം. നിമിഷ സജയനാണ് നായികാവേഷം അവതരിപ്പിക്കുക. ഇവർക്ക് പുറമെ ഇന്ദ്രജിത്ത്, പൂർണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് എന്നിവരും വേഷമിടുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്നു.

    സണ്ണി വെയ്ൻ നിർമ്മിക്കുന്ന 'പടവെട്ട്'‌, 'കനകം കാമിനി കലഹം', രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ 'ബിസ്മി സ്‌പെഷൽ' തുടങ്ങിയ ചിത്രങ്ങൾ നിവിൻ പോളിയുടേതായി അണിയറയിൽ തയാറെടുക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് 'ബിസ്മി സ്പെഷലിലെ' നായിക.

    രാജീവ് രവി ചിത്രമായ 'കുറ്റവും ശിക്ഷയും' ആസിഫ് അലി നായകനാവുന്ന സിനിമയാണ്. പോലീസ് ഉദ്യോഗസ്ഥനായ സിബി തോമസ് തിരക്കഥ രചിക്കുന്നു. പോലീസുകാരന്റെ വേഷമാണ് ആസിഫ് അലിക്ക്. സണ്ണി വെയ്ൻ, ഷറഫുദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റഭിനേതാക്കൾ.

    ആർ.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞേൽദോ', 'കൊത്ത്', 'പറന്ന് പറന്ന്', 'എല്ലാം ശരിയാകും' തുടങ്ങിയ സിനിമകളും ആസിഫ് അലിയുടേതായി ഉണ്ട്.

    'ആക്ഷൻ ഹീറോ ബിജു', 'പൂമരം', 'കുങ് ഫു മാസ്റ്റർ' സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധായകനാവുന്ന ചിത്രം കൂടിയാണിത്. ആദ്യ രണ്ടു ചിത്രങ്ങളിലും നിവിൻ പോളിയായിരുന്നു നായകൻ.

    Summary: Nivin Pauly and Asif Ali play protagonists in Abrid Shine movie 'Mahaveeryar'. The film has Shanvi Srivastava as female lead. The movie is mainly shot in Rajasthan and Kerala
    Published by:user_57
    First published:
    )}