• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിക്രമിന്റെ 300 കോടിയുടെ മഹാവീർ കർണ്ണയ്ക്ക് തുടക്കമായി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി ആണ് ലൊക്കേഷൻ

news18india
Updated: February 8, 2019, 6:29 PM IST
വിക്രമിന്റെ 300 കോടിയുടെ മഹാവീർ കർണ്ണയ്ക്ക് തുടക്കമായി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി ആണ് ലൊക്കേഷൻ
news18india
Updated: February 8, 2019, 6:29 PM IST
മലയാള സിനിമ കണ്ടതിലും വച്ച് ഏറ്റവും വലിയ ബഡ്ജറ്റിൽ ആർ.എസ്. വിമൽ വിക്രമിനെ നായകനാക്കി ചെയ്യുന്ന മഹാവീർ കർണ്ണക്ക് തുടക്കമായി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി ആണ് ലൊക്കേഷൻ. 300 കോടി രൂപയാണ് മുതൽമുടക്ക്. 45 കോടി രൂപയ്ക്കു തയ്യാറായ കായംകുളം കൊച്ചുണ്ണിക്കാണ് നിലവിലെ റെക്കോർഡ്. ഈ ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 100 കോടി രൂപ കടന്നിരുന്നു. യുണൈറ്റഡ് ഫിലിം കിംഗ്‌ഡം എന്ന ന്യൂ യോർക്ക് കേന്ദ്രീകരിച്ച നിർമ്മാതാക്കളാണ് ചിത്രത്തിന് പണം മുടക്കുന്നത്. എന്ന് നിന്റെ മൊയ്ദീന് ശേഷം വിമൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീർ കർണ്ണ.

Also read:  FILM REVIEW: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴി മാറിപ്പോയൊരു രാഷ്ട്രീയ 'യാത്ര'

കടരം കൊണ്ടാനു ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണിത്. കർണ്ണനാവാനായി കുതിര സവാരിയും ശാരീരിക രൂപമാറ്റവും വിക്രം നടത്തിയിരുന്നു. നിലവിൽ മാമാങ്കം നിർമ്മിക്കുന്ന വേണു കുന്നപ്പള്ളിയായിരുന്നു മഹാവീർ കർണ്ണ നിർമ്മിക്കാൻ ആദ്യം മുന്നോട്ടു വന്നത്. 60 കോടി രൂപയായിരുന്നു നിർമ്മാതാവ് മുന്നിൽക്കണ്ട ബജറ്റ്. എന്നാൽ ഇതിൽ ചിത്രം ഒതുങ്ങില്ലെന്നു കണ്ട പക്ഷം പിന്മാറുകയായിരുന്നു. മുഖ്യ വേഷത്തിന് ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാൽ ഡെയ്റ്റിന്റെ പ്രശ്നങ്ങൾ കൊണ്ട് പിന്മാറുകയായിരുന്നു.

മഹാവീർ കർണ്ണ ആരംഭിച്ച വിവരം സംവിധായകന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പുറത്തു വിട്ടത്. വിക്രം സെറ്റിൽ എത്തിയിട്ടുണ്ട്. ജയ്‌പൂർ, കാനഡ തുടങ്ങിയിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. വരും നാളുകളിൽ ബോളിവുഡ്, ഹോളിവുഡ് താരങ്ങളും അണിചേരും. മഹാഭാരതത്തെ, കർണ്ണന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതാണ് ചിത്രം.

First published: February 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...