• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MAHESH NARAYANAN MARKS HIS BOLLYWOOD ENTRY DIRECTING PHANTOM HOSPITAL

മഹേഷ് നാരായണന് ബോളിവുഡിലേക്ക് ടേക്ക് ഓഫ്; ഹിന്ദി ചിത്രം 'ഫാന്റം ഹോസ്പിറ്റൽ' സംവിധാനം ചെയ്തുകൊണ്ട് തുടക്കം

'ഫാന്റം ഹോസ്പിറ്റൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ

മഹേഷ് നാരായണൻ ബോളിവുഡിലേക്ക്

മഹേഷ് നാരായണൻ ബോളിവുഡിലേക്ക്

  • Share this:
    ടേക്ക് ഓഫ്, സി യു സൂൺ, മാലിക് സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യും. 'ഫാന്റം ഹോസ്പിറ്റൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമ ആരോഗ്യരംഗത്തെ ശ്രദ്ധേയമായ അഴിമതി പ്രമേയമാക്കും. ഇൻഡസ്റ്ററി ട്രാക്കർ തരൺ ആദർശ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തു.

    ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് പ്രീതി ഷഹാനിയാണ്. 'തൽവാർ', 'റാസി', 'ബധായി ഹോ' തുടങ്ങിയ സിനിമകൾ നിർമ്മിച്ചതും പ്രീതിയാണ്.

    ഷഹാനിയുടെ പുതുതായി ആരംഭിച്ച പ്രൊഡക്ഷൻ ബാനറായ ടസ്ക് ടെയിൽ ഫിലിംസിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം.

    പുരസ്‌കാര ജേതാവായ അന്വേഷണ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് സിനിമയുടെ ഭാഗമാണ്.



    ഫാന്റം ഹോസ്പിറ്റലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മഹേഷ് നാരായണനും ആകാശ് മൊഹിമനും ചേർന്നാണ്.

    തന്റെ ആദ്യ ഹിന്ദി സിനിമ എടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മഹേഷ് നാരായണൻ പറഞ്ഞു.

    "ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയിലേക്ക് ഞാൻ വളരെ വേഗം ആകർഷിക്കപ്പെട്ടു. ഗുണമേന്മയുള്ള ഉള്ളടക്കം നൽകിയ പ്രീതി ഷഹാനിയുമായും ജോസി ജോസഫുമായും ചേർന്നുള്ള ഗവേഷണം കഥയ്ക്ക് വലിയ സാദ്ധ്യതകൾ നൽകിയിട്ടുണ്ട്. എന്റെ സിനിമകൾക്ക് ഹിന്ദി പ്രേക്ഷകരിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചിട്ടുണ്ട്, അതിനാൽ എന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു," മഹേഷ്നാ രായണൻ പ്രസ്താവനയിൽ പറഞ്ഞു.

    നിലവിലെ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതും പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്നതുമായ കഥകൾ വിജയിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷഹാനി പറഞ്ഞു.

    മഹേഷ് നാരായണനുമായി പങ്കുചേരുന്നതിൽ സന്തുഷ്ടനാണ്, അദ്ദേഹത്തിന്റെ കഥകൾ രാജ്യവ്യാപകമായ പ്രേക്ഷകരിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അദ്ദേഹം യഥാർത്ഥത്തിൽ ഒരു ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരനാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനാണ് ജോസി ജോസഫ്.

    രാജ്യത്തെ ഏറ്റവും ഞെട്ടിക്കുന്ന അഴിമതികളിലൊന്ന് കണ്ടെത്തുന്ന ഒരു സിനിമ നിർമ്മിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്ന് ഷഹാനി കൂട്ടിച്ചേർത്തു.

    സിനിമ ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അതിനുശേഷം അഭിനേതാക്കളുടെയും മറ്റു അംഗങ്ങളുടെയും പട്ടിക അണിയറപ്രവർത്തകർ തീരുമാനിക്കും.

    Summary: Take Off director Mahesh Narayan has announced his Bollywood debut directing Phantom Hospital, a thriller movie that touches upon a healthcare scandal
    Published by:user_57
    First published:
    )}