HOME » NEWS » Film » MOVIES MAHESH NARAYANAN MOVIE MALIK TO HAVE FAHADH FAASIL IN THE LEAD AFTER TAKE OFF

മാലിക്; ടേക്കോഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും

Mahesh Narayanan movie Malik to have Fahadh Faasil in the lead after Take Off | ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്,  ദിലീഷ് പോത്തൻ. ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്

news18-malayalam
Updated: September 4, 2019, 9:01 AM IST
മാലിക്; ടേക്കോഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും
Mahesh Narayanan movie Malik to have Fahadh Faasil in the lead after Take Off | ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്,  ദിലീഷ് പോത്തൻ. ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്
  • Share this:
ടേക്ക് ഓഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് മാലിക് എന്ന് പേരിട്ടു.  ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രഖ്യാപനവും ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത് .

ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്,  ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും.

ഇറാഖിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന നേഴ്സ്മാരുടെ ജീവിത കഥയെ ആസ്‌പദമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. ഇതിലെ പ്രകടനത്തിന് പാർവതി ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറി പ്രത്യേക പരാമർശം നേടുകയുണ്ടായി. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സഹായിയായി മഹേഷ് നാരായണൻ പ്രവർത്തിച്ചിട്ടുണ്ട്. മഹേഷിന്റെ ആദ്യ ചിത്രമായിരുന്നിത്.

കുമ്പളങ്ങി നൈറ്റ്സിനും അതിരനും ശേഷം അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിൽ ഫഹദ് നായകനാണ്. ചിത്രം ഈ വർഷം റിലീസാവും എന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിൽ നസ്രിയ നസീമും വേഷമിടുന്നുണ്ട്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണിത്.

First published: September 4, 2019, 9:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories