നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും (Asif Ali) മംമ്ത മോഹൻദാസും (Mamtha Mohandas) നായികാനായകന്മാരാകുന്ന 'മഹേഷും മാരുതിയും' (Maheshum Maruthiyum) എന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണമാരംഭിക്കുന്നു. സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അഞ്ചിന് മാളയിൽ ആരംഭിക്കുന്നു.
മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടൻ ബ്ലോഗിന്' ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും ജോഡികളാകുന്നത്.
ഒരു ത്രികോണ പ്രണയമാണ് ഈ ചിത്രം പറയുന്നത്. മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു യുവാവിന് രണ്ടു പ്രണയമാണുണ്ടാകുന്നു. ഒന്ന് ഒരു മാരുതി കാറിനോടും മറ്റൊന്ന് ഗൗരി എന്ന പെൺകുട്ടിയോടുമാണ്.
1983ൽ ദില്ലിയിൽ ജോലി ചെയ്തിരുന്ന മഹേഷിൻ്റെ അച്ഛൻ പന്മനാഭൻ ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ചെറുതോണിത്തുരുത്ത് എന്ന തൻ്റെ നാട്ടിൽ സുന്ദരിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാരുതിക്കാറുമായി എത്തുന്നു. അച്ഛൻ കൊണ്ടുവന്ന മാരുതിക്കാറുമായുള്ള മഹേഷിന്റെ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്.
ഇതിനോടൊപ്പം ഗൗരി എന്ന ഒരു പെൺകുട്ടിയും അവൻ്റെ ജീവിതത്തിന് നിറപ്പകിട്ടേകി. അങ്ങനെ മഹേഷിന് രണ്ടു പ്രണയം ഉണ്ടാവുന്നു. ഈ പ്രണയമാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും കുടുംബ പശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുന്നത്.
1983ൽ ഇന്ദിരാഗാന്ധി അവതരിപ്പിച്ച മാരുതി കാർ ഷോറൂമിൽ നിന്ന് ഇറക്കിയ അതേ കണ്ടീഷനിലും രൂപത്തിലുമൊക്കെ ഒരു മാറ്റവുമില്ലാതെ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി മാരുതിക്കമ്പനി അതു പുതുക്കിപ്പണിയുവാൻ ഏറെ സഹായിച്ചുവെന്ന് സേതു വ്യക്തമാക്കി.
മാരുതിയുടെ പശ്ചാത്തലവും, മാരുതിയുടെ വളർച്ച കേരളത്തിൽ വരുത്തിയ സാംസ്കാരികമായ പരിവർത്തനവും ഇതിലൂടെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രമാണ് മഹേഷിൻ്റെ അച്ഛൻ പത്മനാഭൻ. ഈ കഥാപാത്രത്തെ മണിയൻപിള്ള രാജു, അവതരിപ്പിക്കുന്നു.
വിജയ് ബാബു, പ്രേംകുമാർ, വിജയ് നെല്ലീസ് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, നിർമ്മാണ നിർവ്വഹണം - അലക്സ് ഇ. കുര്യൻ. പി.ആർ.ഒ. - വാഴൂർ ജോസ്.
Summary: Maheshum Maruthiyum, a movie starring Asif Ali and Mamtha Mohandas in the lead roles to start rolling in February. The movie narrates an interesting triangle love story between a man, woman and a Maruti car
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Mamtha mohandas