• HOME
 • »
 • NEWS
 • »
 • film
 • »
 • Mahi movie | അനീഷ് ജി. മേനോൻ, ഗായത്രി സുരേഷ്; 'മാഹി' പ്രദർശനത്തിനൊരുങ്ങുന്നു

Mahi movie | അനീഷ് ജി. മേനോൻ, ഗായത്രി സുരേഷ്; 'മാഹി' പ്രദർശനത്തിനൊരുങ്ങുന്നു

മയ്യഴിയുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് 'മാഹി'

മാഹി

മാഹി

 • Share this:
  മാഹിയുടെ (മയ്യഴി) പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് 'മാഹി' (Mahe). നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐ.വി. ശശി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പോന്ന പരിചയത്തിലാണ് 'മാഹി' എന്ന ചിത്രവുമായി സുരേഷ് കടന്നു വരുന്നത്. അനീഷ് ജി. മേനോൻ (Aneesh G. Menon), ഗായത്രി സുരേഷ് (Gayathri Suresh) എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

  വി.എസ്.ഡി.എസ്. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ വസന്തൻ, ഡോ. ദ്രുഹിൻ, ഷാജിമോൻ എടത്തനാട്ടുകര, ഡോ. ശ്രീകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് പതിമൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നു.

  മാഹിയുടെ ചില സ്വാതന്ത്ര്യങ്ങൾ വർത്തമാനകാലത്തിലെ പുതുതലമുറ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. എളുപ്പത്തിൽ വഴി തെറ്റാവുന്ന പല കാര്യങ്ങളും ഇവിടെയുണ്ട്. ആ മോഹവലയത്തിൽ വളരെ വേഗം യുവതലമുറ അകപ്പെടുന്നു.

  ഇവിടെ അത്തരത്തിൽ പെട്ടുപോകുന്ന ഒരു സംഘം ആണ് കേന്ദ്രബിന്ദു. മാനവ് കൃഷ്ണയാണ് അതിലെ പ്രധാനി. മാനവിനോടൊപ്പം ഏതാനും യുവാക്കളും അണിനിരക്കുന്നു. ഈ നാട്ടിലേക്ക് ഹിതാ ദാസ് എന്ന പെൺകുട്ടിയുടെ കടന്നുവരവ് ഈ യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കാരണമാകുന്നു. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കരണമാണ് മാഹി -

  ഒരു കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കോർത്തിണക്കി ക്ലീൻ എൻ്റെർടൈനറായാണ് ചിത്രം അവതരിപ്പിക്കുന്നത്.

  അനീഷ് ജി. മേനോണ് ഈ ചിത്രത്തിലെ നായക കഥാപാരമായ മാനവ് കൃഷ്ണയെ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ഹിതാ ദാസിനെ ഗായത്രി സുരേഷും അവതരിപ്പിക്കുന്നു.

  ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, സുധീർ കരമന, ദേവൻ, സ്ഫടികം ജോർജ്, ജാഫർ ഇടുക്കി, ശശി കലിംഗ, അൽത്താഫ് സലിം, അനീഷ് ഗോപാൽ, ഷെഹീൻ, സുശീൽ കുമാർ തിരുവങ്ങാട്, വൈശാഖ്, അരിസ്റ്റോ സുരേഷ്, നീനാക്കുറുപ്പ്, സാവിത്രി ശ്രീധരൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

  രചന, ഗാനങ്ങൾ - ഉഷാന്ത് താവത്ത്, സംഗീതം - രഘുപതി, സുശീൽ നമ്പ്യാർ; ഛായാഗ്രഹണവും എഡിറ്റിംഗും പി.സി. മോഹനൻ നിർവ്വഹിക്കുന്നു. കലാസംവിധാനം - നാരായണൻ പന്തീരിക്കര, കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ, മേക്കപ്പ് - അഭിലാഷ് വലിയകുന്ന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആർ.പി. ഗംഗാധരൻ, പ്രൊഡക്ഷൻ കൺട്രോളർ- നസീർ കൂത്തുപറമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ.

  Summary: Malayalam movie Mahi is slated for release in May 2022. The film has Aneesh G. Menon and Gayathri Suresh playing the lead roles. The movie is centred around the contemporary life in Mahe, with emphasis to its great transformation legacy
  Published by:user_57
  First published: