• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MAJOR A BIOPIC ON MAJOR SANDEEP UNNIKRISHNAN ENTERS LAST LEG OF SHOOTING 1

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് 'മേജർ' അവസാനവട്ട ചിത്രീകരണം ആരംഭിച്ചു

മേജർ

മേജർ

  • Share this:
    മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജർ' സിനിമയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചു. ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ചിത്രീകരണം പൂർത്തിയാക്കാനാണ് പ്ലാൻ. അദിവ് ശേഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക.

    2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റ് മരിച്ചത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

    നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.



    2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

    കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തില്‍ ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സിനിമയായിരിക്കും മേജര്‍ എന്നു തന്നുതന്നെയാണ് ടീസര്‍ നൽകിയ സൂചന. നേരത്തെ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സായി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

    1990കളിൽ നടക്കുന്ന കഥയായതിനാൽ തന്നെ പശ്ചാത്തലവും അത്തരത്തിലാണ്. സന്ദീപ് ഡിഫെൻസ് അക്കാഡമിയിലേക്ക് പോയപ്പോൾ തൻ്റെ സങ്കടം വെളിപ്പെടുത്താനായി മേജർ സന്ദീപിൻറെ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പോസ്റ്ററിൽ സായി മഞ്ചേക്കറും അദിവി ശേഷുമായുള്ള സവിശേഷമായ ബന്ധത്തെ വ്യക്തമാക്കുന്നതാണ്. സ്കൂൾ കാലത്തിന് ശേഷവും ഇരുവരും ഒരുപാട് കാലത്തോളം ബന്ധം കാത്തു സൂക്ഷിച്ചിരുന്നതായി വ്യക്തമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

    നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

    Summary: After creating huge anticipation and excitement for the war drama with the teaser of the film, the team of Major has begun the final schedule of the film shoot with Sesh and Saiee Manjrekar. The film is scheduled to finish the shoot by end of August
    Published by:user_57
    First published:
    )}