നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Major release date | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതകഥ പറയുന്ന 'മേജര്‍' ജൂലൈ മാസത്തിൽ റിലീസ് ചെയ്യും

  Major release date | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതകഥ പറയുന്ന 'മേജര്‍' ജൂലൈ മാസത്തിൽ റിലീസ് ചെയ്യും

  Major, a movie on Major Sandeep Unnikrishnan, to have July release | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'മേജർ' മലയാളത്തിലും റിലീസ് ചെയ്യുന്നു

  മേജർ

  മേജർ

  • Share this:
   മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'മേജർ' മലയാളത്തിലും റിലീസ് ചെയ്യുന്നു. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. 2021 ജൂലൈ 2ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും.

   2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. ഈ ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

   ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മലയാളം പോസ്റ്ററുകളും അണിയറപ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏപ്രിൽ 12ന് മലയാളം ടീസറും പുറത്തിറങ്ങാനിരിക്കുകയാണ്. അടുത്തിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ഹൈസ്കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ സഹപാഠിയായ സായി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവർ‍ത്തകര്‍ പുറത്തിറക്കിയിരുന്നു.   നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.

   2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

   കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
   ‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

   Summary: Major, a movie based on Major Sandeep Unnikrishnan, is ready for a July release. The film is simultaneously releasing in Malayalam and Telugu. July 2 is the release date. Adivi Sesh reprises the role of Sandeep Unnikrishnan in the biopic. The film was noticeable for the resemblance between Adivi Sesh and Sandeep Unnikrishnan
   Published by:user_57
   First published:
   )}