• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

'കൊച്ചുകുട്ടിയെപ്പോലെ ഷങ്കർ പൊട്ടിക്കരഞ്ഞു'

Ardra S
Updated: May 21, 2018, 11:37 AM IST
'കൊച്ചുകുട്ടിയെപ്പോലെ ഷങ്കർ പൊട്ടിക്കരഞ്ഞു'
Ardra S
Updated: May 21, 2018, 11:37 AM IST
നടൻ വിക്രമിന്റെ കരിയറിലെ സുപ്രധാന ചിത്രമായിരുന്നു ഷങ്കർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ 'അന്യൻ'. 2005 ജൂൺ 17ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം തന്നെ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് ആരും അറിയാത്ത ചില സംഭവങ്ങൾ ഉണ്ടെന്ന് സ്റ്റണ്ട് മാസ്റ്ററും നടനുമായ സിൽവ പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിൽവയുടെ വെളിപ്പെടുത്തൽ. അന്യന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ വലിയൊരു അപകടം നടന്നുവെന്നും ഇതുകണ്ട് സംവിധായകൻ ഷങ്കർ കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞുവെന്നും അന്യന്റെ സ്റ്റണ്ട് കോഓഡിനേറ്ററായിരുന്ന സിൽവ പറഞ്ഞു.

ചിത്രത്തിൽ അന്യൻ എഴുന്നേൽക്കുമ്പോള്‍ എഴുപത്തഞ്ചോളം പേർ തെറിച്ചുവീഴുന്ന രംഗമുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. 150 ഓളം കരാട്ടെ വിദഗ്ധർ ഉൾപ്പെട്ട രംഗമായിരുന്നു അത്. തെറിച്ചു വീഴുന്നത് ചിത്രീകരിക്കാനായി അവരുടെ മേൽ കയർ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാൻ നാലോ അഞ്ചോ പേരെങ്കിലും വേണം. എന്നാൽ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്ന പീറ്റർ ഹെയ്ൻ ഒരു ആശയം കണ്ടെത്തിയിരുന്നു. രംഗം ചിത്രീകരിക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും ലോറിയിൽ ഘടിപ്പിച്ച് വലിക്കാനായിരുന്നു ഹെയ്നിന്റെ പദ്ധതി- സിൽവ പറഞ്ഞു.

നിർഭാഗ്യവശാൽ ലോറി ഡ്രൈവർ സ്റ്റണ്ട് കോഓഡിനേറ്റർ ആയിരുന്നില്ല. സംവിധായകൻ ആക്ഷൻ പറയുന്നതിനു മുമ്പ് തന്നെ ഡ്രൈവർ ലോറി എടുത്തു. തയ്യാറാകാതെ നിന്നിരുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകൾ വായുവിലേക്ക് ഉയർന്ന് പൊങ്ങി മേൽക്കൂരയിൽ തട്ടി തറയിലേക്ക് വീണു. ലൊക്കേഷൻ രക്തക്കുളമായി. പലർക്കും ഗുരുതരമായി പരുക്കേറ്റു. ചിലർക്ക് അപസ്മാരം വന്നു. മറ്റുചിലർക്ക് ബോധം നഷ്ടപ്പെട്ടു.

ഉടൻതന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. ഭാഗ്യത്തിന് ആർക്കും ജീവഹാനി ഉണ്ടായില്ല. എന്നാൽ സംഭവം ഷങ്കറിന്റെ മനസിൽ വലിയ ആഘാതം തന്നെ ഏൽപ്പിച്ചു. അദ്ദേഹം ഡിപ്രഷനിലായി. കൊച്ചുകുട്ടിയെപ്പോലെ ഷങ്കർ ഒരുപാട് കരഞ്ഞു. അത് കണ്ടുനിൽക്കാൻ തന്നെ വളരെ പ്രയാസമായിരുന്നു- സിൽവ പറഞ്ഞു.

First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍