• HOME
  • »
  • NEWS
  • »
  • film
  • »
  • Adivi Sesh | 'മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങൾ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം': അദിവി ശേഷ്

Adivi Sesh | 'മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങൾ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം': അദിവി ശേഷ്

സിനിമ കണ്ടുതീരുന്നത് വരെ അദിവിയുടെ കൈയിൽ പിടിച്ചാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ഇരുന്നത്

അദിവി ശേഷ്

അദിവി ശേഷ്

  • Last Updated :
  • Share this:
    'മേജർ' (Major movie) എന്ന ചിത്രത്തിലെ നായകൻ അദിവി ശേഷ് (Adivi Sesh) മുംബൈയിൽ നടന്ന പ്രെസ്സ് മീറ്റിൽ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. പലപ്പോഴും വികാരാധീനനായാണ് അദിവി സംസാരിച്ചത്. റിലീസിന് രണ്ടു ദിവസം മുൻപ് ജൂൺ ഒന്നിന് ബാംഗ്ലൂരിൽ ചിത്രത്തിന്റെ പ്രിവ്യു നടക്കുമ്പോൾ മേജർ സന്ദീപിന്റെ അമ്മ അദിവിയോട് പറഞ്ഞത് ഇതാണ്:

    '23 വർഷം മുൻപ് സന്ദീപിന്റെ ഗ്രാജുവേഷന് ഉടുത്ത സാരി ആണിത്, ഇന്നാണ് പിന്നീട് ഇത് ഉടുക്കുന്നത്.' അത് പറഞ്ഞ് സന്ദീപിന്റെ അമ്മ സന്ദീപ് സമ്മാനിച്ച വാച്ചും അദിവിയെ കാണിച്ചു. സിനിമ കാണാനെത്തിയ മേജർ സന്ദീപിന്റെ അമ്മയെ ഏതാണ്ട് അഞ്ച് മിനിറ്റോളം അശ്ലേഷിച്ചു എന്നാണ് അദിവി ഇടറിയ സ്വരത്തിൽ പറയുന്നത്. സിനിമ കണ്ടുതീരുന്നത് വരെ അദിവിയുടെ കൈയിൽ പിടിച്ചാണ് അമ്മ ഇരുന്നത്. സിനിമ കഴിയുമ്പോൾ വളരെ വൈകാരികമായി അവർ ഒരു മുത്തം നൽകി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നൽ ഉണ്ടായതെന്നും അദിവി പങ്കുവെക്കുന്നു.



    പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥ പറയുന്ന 'മേജർ' എന്ന ചിത്രം ജൂൺ 3ന് തിയേറ്ററുകളിൽ എത്തിയിരുന്നു.

    ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മേജർ കാണാൻ തിയെറ്ററുകളിൽ വലിയ തിരക്കാനുള്ളത്. കണ്ടിറങ്ങുന്നവർ കലങ്ങിയ കണ്ണുകളോടെ ചിത്രം ഇഷ്ടമായെന്ന് പറയുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ വീര സ്മരണകൾക്കുള്ള ആദരവാണ് ഈ ചിത്രമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ കുറിച്ചിരിക്കുന്നു. രാജ്യസ്നേഹം കൊണ്ട് രോമാഞ്ചം കൊള്ളുകയും, അതേസമയം കണ്ണ് നനയിക്കുകയും ചെയ്യും 'മേജർ' എന്ന് പരക്കെ അഭിപ്രായമുണ്ട്.

    Summary: Major, a biopic of Major Sandeep Unnikrishnan, has opened to rave reviews across India. Adivi Sesh, who reprised the role of Sandeep Unnikrishnan in the movie shared a poignant moment from where he attended a preview show with the parents of Sandeep Unnikrishnan. He recollected the moment when Sandeep's parents kissed him once the show got over
    Published by:user_57
    First published: