• HOME
 • »
 • NEWS
 • »
 • film
 • »
 • Major movie | മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ'; ശ്രദ്ധ നേടി കത്ത് അടങ്ങിയ പോസ്റ്റർ

Major movie | മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ'; ശ്രദ്ധ നേടി കത്ത് അടങ്ങിയ പോസ്റ്റർ

Major movie releases a letter-like poster | മേജർ സന്ദീപിൻറെ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

മേജർ

മേജർ

 • Last Updated :
 • Share this:
  2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. ഈ ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ പുതിയ വിശേഷം ഇതാണ്. മേജറിലെ നായികയായ സായി മഞ്ജേക്കറിൻ്റെ ആദ്യ ഗ്ലിംസ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചർച്ചയായി മാറിയിരുന്നു.

  ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ സായി മഞ്ജേക്കറിൻ്റെ ലുക്ക് ശ്രദ്ധ നേടുകയാണ്. ഇതോടൊപ്പം ഏപ്രിൽ 12ന് ചിത്രത്തിൻ്റെ ടീസർ പുറത്ത് വിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകരും. 1990കളിൽ നടക്കുന്ന കഥയായതിനാൽ തന്നെ പശ്ചാത്തലവും അത്തരത്തിലാണ്. അദിവി ശേഷും സായി മഞ്ചേക്കറും സ്കൂൾ യൂണിഫോമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രാങ്ക് ആൻ്റണി പബ്ലിക്ക് സ്കൂളിലെ യൂണിഫോമിലാണ് ഇരുവരും.

  സന്ദീപ് ഡിഫെൻസ് അക്കാഡമിയിലേക്ക് പോയപ്പോൾ തൻ്റെ സങ്കടം വെളിപ്പെടുത്താനായി മേജർ സന്ദീപിൻറെ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പോസ്റ്ററിൽ സായി മഞ്ചേക്കറും അദിവി ശേഷുമായുള്ള സവിശേഷമായ ബന്ധത്തെ വ്യക്തമാക്കുന്നതാണ്. സ്കൂൾ കാലത്തിന് ശേഷവും ഇരുവരും ഒരുപാട് കാലത്തോളം ബന്ധം കാത്തു സൂക്ഷിച്ചിരുന്നതായി വ്യക്തമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

  ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.  നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.

  2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

  കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
  ‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

  Summary: Here comes a notable letter from the movie Major, a filmy tribute to Major Sandeep Unnikrishnan
  Published by:user_57
  First published: