HOME » NEWS » Film » MOVIES MAJOR THAYAMBAKA ARTISTES COME TO SILVERSCREEN

കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാര്‍ വെള്ളിത്തിരയിലേക്ക്

Major Thayambaka artistes come to silverscreen | കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

news18india
Updated: July 8, 2019, 6:03 PM IST
കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാര്‍ വെള്ളിത്തിരയിലേക്ക്
Major Thayambaka artistes come to silverscreen | കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
  • Share this:
കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്‍റെ ബാനറില്‍ നവാഗതനായ ഡോ. സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന 'ഒരു ദേശവിശേഷം' ജൂലൈ 25ന് റിലീസ് ചെയ്യും. കെ.ടി രാമകൃഷ്ണന്‍, കെ.ടി. അജയന്‍ എന്നിവർ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം ആര്യചിത്ര ഫിലിംസ് തീയറ്ററില്‍ എത്തിക്കും.

മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവും അവതരണത്തിലെ പുതുമയുമാണ് ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായ വീരരാഘവപൊതുവാളായി പോരൂര്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു. യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി കലാകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇതിലൂടെ മലയാള ചലച്ചിത്ര ശാഖയില്‍ പുതുമയാര്‍ന്ന ഒരു വഴിത്തിരിവിന് വഴിയൊരുക്കുകയാണ്.

കലയും കലാജീവിതവുമാണ് ചിത്രത്തിന്‍റെ പ്രമേയമെങ്കിലും കലയെ അക്കാദമിക്കായി സമീപിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധാനകന്‍ സത്യനാരായണനുണ്ണി വ്യക്തമാക്കി. കല തന്നെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്, പക്ഷേ അതു മാത്രമല്ല ഇതിവൃത്തം. കലാപരിസരം സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദത്തിന്‍റെയും കഥയാണ് ഒരു 'ദേശവിശേഷം' പറയുന്നത്. സംവിധായകന്‍ ചൂണ്ടിക്കാട്ടി.

Read: ലൂസിഫറിൽ ആ നെഞ്ചിൽ ചവിട്ടുന്ന രംഗം ആദ്യം ചെയ്ത് കാണിച്ചത് പൃഥ്വിരാജ്, അതിങ്ങനെ

കേരളത്തിലെ ഏറ്റവും പ്രമുഖരായ തായമ്പക കലാകാരന്മാരും പ്രിയഭേദമെന്യേയുള്ള ഒട്ടേറെ കലാകാരന്മാരുമടക്കം അറുപതോളം പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാകാരന്മാരുടെ കുടുംബജീവിതം സാമൂഹ്യ-സാംസ്കാരിക ജീവിതം ഇവയൊക്കെ സിനിമ ഒപ്പിയെടുക്കുന്നു. സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപ്പെടുന്ന കലാകാരന്മാരുടെ മുറിവേറ്റ ജീവിതങ്ങളും ജാതീയ വിവേചനങ്ങളും ചിത്രം പരോക്ഷമായി സമീപിക്കുന്നുണ്ട്.

ഏറ്റവും പുതിയ സാമൂഹ്യ സാംസ്കാരിക വിഷയങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. കലയ്ക്കു പ്രാധാന്യം ഏറെയുണ്ടെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ഒരു ദേശവിശേഷമെന്ന് സംവിധായകന്‍ പറഞ്ഞു. ന്യൂജെൻ തമാശകളും പാട്ടും ആക്ഷനും അങ്ങനെ എല്ലാ ചേരുവകളുമുള്ള ചിത്രംകൂടിയാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു ദേശത്തിന്‍റെ വിശേഷമാണ് സിനിമ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്‍റെ പ്രത്യേകതകളാണ്.

വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍ ആര്യചിത്ര ഫിലിംസ്. ക്യാമറ സാജന്‍ ആന്‍റണി, എഡിറ്റര്‍ കെ.എം. ഷൈലേഷ്, സംഗീതം സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്‍, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്‍, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്‍, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

First published: July 8, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories