നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Banaras movie | മകര സംക്രാന്തിയിൽ പുതിയ പോസ്റ്ററുമായി 'ബനാറസ്'

  Banaras movie | മകര സംക്രാന്തിയിൽ പുതിയ പോസ്റ്ററുമായി 'ബനാറസ്'

  Makar Sankranti special poster from Banaras movie is out | സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ബനാറസ്'

  ബനാറസ്

  ബനാറസ്

  • Share this:
   മകര സംക്രാന്തിയോടനുബന്ധിച്ച് 'ബനാറസ്' (Banaras movie) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ ജയതീർത്ഥ സംവിധാനം ചെയ്യുന്നു.

   സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് 'ബനാറസ്'.

   അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.   Also read: ബിറ്റിയെയും, ബ്ലെസിയെയും കിട്ടി; 'ഹെലൻ' ടീം ഒന്നിക്കുന്ന പുതിയ ചിത്രം 'ഫിലിപ്സ്'

   തീർത്തും വ്യത്യസ്തമായ കാസ്റ്റിങ് കാൾ (casting call) നടത്തി ശ്രദ്ധേയമായ നടൻ മുകേഷിന്റെ (actor Mukesh) വീഡിയോ പലരും കണ്ടുകാണും. രണ്ടു പെണ്മക്കളെ വിളിക്കുന്ന അച്ഛനും, അവർ രണ്ടുപേരെയും കണ്ടെത്തണം എന്ന് പറയുന്ന മകനുമുള്ള വീഡിയോ ആണ് ചലച്ചിത്രത്തിന്റെ അണിയറക്കാർ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ സിനിമയുടെ പേരും, ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.

   'ഹെലന്‍' ടീമും, ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് 'ഫിലിപ്സ്' എന്നാണ് പേര്. ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. 'ഹെലൻ' സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ചിത്രത്തിൽ മുകേഷിന്റെ മക്കകളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ആയിരുന്നു വൈറലായി മാറിയത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ജെയ്സൺ ജേക്കബ്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്.

   Summary: A special poster from the movie Banaras on the special occasion of Makar Sankranti released
   Published by:user_57
   First published: