• HOME
  • »
  • NEWS
  • »
  • film
  • »
  • 250 കോടി ക്ലബ്ബിൽ കയറിയ 'കശ്മീർ ഫയൽസിന്റെ' അണിയറപ്രവർത്തകർ പുതിയ ചിത്രവുമായി വീണ്ടും

250 കോടി ക്ലബ്ബിൽ കയറിയ 'കശ്മീർ ഫയൽസിന്റെ' അണിയറപ്രവർത്തകർ പുതിയ ചിത്രവുമായി വീണ്ടും

നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം

  • Share this:
    ബോക്സോഫീസിൽ കോളിളക്കം സൃഷ്ടിച്ച 'ദി കശ്മീർ ഫയൽസ്' (The Kashmir Files) എന്ന സെൻസേഷണൽ ചിത്രത്തിന് ശേഷം അഭിഷേക് അഗർവാൾ ആർട്സും, ഐ ആം ബുദ്ധ പ്രോഡക്ഷനും വീണ്ടും ഒന്നിക്കുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഇത് സിനിമാലോകം നോക്കി കാണുന്നത്.

    തേജ് നാരായൺ അഗർവാൾ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്. നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

    250 കോടി ക്ലബ്ബിൽ കയറിയ ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പലായനമായിരുന്നു ചർച്ച ചെയ്തത്. വിവേക് അഗ്നിഹോത്രിയായിരുന്നു സിനിമ സംവിധാനം ചെയ്തത്.

    മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ ഈ ചിത്രത്തെ അഭിനന്ദിച്ചു. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.

    Also read: Qatar bans Beast movie | വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി

    ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയുടെ (Ilayathalapathy Vijay) അടുത്ത ചിത്രം 'ബീസ്റ്റ്' (Beast movie). ആക്ഷൻ ഡ്രാമ ചിത്രമായ ബീസ്റ്റിന് എല്ലായിടത്തും റെക്കോർഡ് സ്‌ക്രീനുകൾ ലഭിച്ചു കഴിഞ്ഞു. ഇത് വിജയ്‌യുടെ ഏറ്റവും വലിയ റിലീസായിരിക്കും. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം 'ബീസ്റ്റ്' ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 'ബീസ്റ്റ്' തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. സിനിമയുടെ ചില ഉള്ളടക്കങ്ങൾക്കെതിരെ തമിഴ്നാട് മുസ്‌ലിം അസോസിയേഷൻ അപലപിച്ചിരുന്നു.

    നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലും 'ബീസ്റ്റ്' റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.

    'ബീസ്റ്റ്' എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.

    Summary: Makers of the movie 'The Kashmir Files', which entered the Rs 250 crore club, unite for the making of a new movie
    Published by:user_57
    First published: