• HOME
 • »
 • NEWS
 • »
 • film
 • »
 • 'ഡാം 999' സിനിമയുടെ പത്താം വാർഷികം ആഘോഷമാക്കി അണിയറപ്രവർത്തകർ

'ഡാം 999' സിനിമയുടെ പത്താം വാർഷികം ആഘോഷമാക്കി അണിയറപ്രവർത്തകർ

ജൂൺ അവസാനവാരം ആരംഭിച്ച 'ആനിവേഴ്‌സറി സെലിബെറേഷൻസ്' നവംബർ അവസാനവാരം സമാപിക്കും

Dam 999

Dam 999

 • Share this:
  മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ആ വിവാദം അണപൊട്ടിയൊഴുക്കിയ ഒരു ചിത്രത്തിനും പത്ത് വയസ്സ് തികയുകയാണ്. വാരാന്ത്യങ്ങളിൽ ഒരുക്കുന്ന വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

  ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്റിക്ക് സ്മിത്ത്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷൻ ഡിസൈനർ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാവിഭാഗം കൈകാര്യം ചെയ്ത പ്രശസ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്, മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകൻ സോഹൻ റോയിയുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇതുവരെ എത്തിച്ചേർന്നത്. ജൂൺ അവസാനവാരം ആരംഭിച്ച 'ആനിവേഴ്‌സറി സെലിബെറേഷൻസ്' നവംബർ അവസാനവാരം സമാപിക്കും.

  'ഒൻപത് ' എന്ന അക്കത്തിന് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് ഡാം 999. ഒൻപത് പ്രധാന കഥാപാത്രങ്ങൾ, ഒൻപത് ലൊക്കേഷനുകൾ, ഒൻപത് രസങ്ങൾ, ഒൻപത് പാട്ടുകൾ. നഷ്ടപ്രണയത്തിന്റെ ഒൻപത് ഭാവങ്ങൾ, ഒൻപത് ഫിലിം ഇൻഡസ്ട്രികളിൽ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കൾ, ഒൻപത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒൻപത് ചികിത്സാ രീതികളിലുള്ള ആയുർവ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒൻപത് രീതികളിൽ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒൻപത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുള്ളത്.  സിനിമയുടെ ഈ പ്രത്യേകത കണക്കിലെടുത്ത്, ഒൻപത് തീമുകളിലാണ് ഈ വാർഷികവും അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. വെബിനാറുകൾ, ചിത്രീകരണ വിശേഷങ്ങൾ അടങ്ങിയ ചെറു വീഡിയോകൾ, ഗാനങ്ങളുടെ പുതിയ പതിപ്പുകളുടെ റിലീസുകൾ തുടങ്ങിയ നിരവധി പരിപാടികളും ആനിവേഴ്സറിയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിയ്ക്കും.

  'ഒരു മുഖ്യധാരാ ചിത്രം എന്ന നിലയിൽ ഓസ്‌കറിന്റെ മത്സരപ്പട്ടികയിൽ നേരിട്ട് ഇടംപിടിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999. കൂടാതെ സംവിധായകൻ സോഹൻ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്കാർ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

  ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് 12 ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999.

  2013 ൽ തന്നെ നടന്ന സിനിറോക്കോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 'ബെസ്റ്റ് ഡയറക്ടർ ', 'ബെസ്റ്റ് ഫീച്ചർ ഫിലിം' എന്നീ അവാർഡുകൾ ; ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ എൻവിയോൺമെന്റ് ഹെൽത്ത് ആൻഡ് കൾച്ചറൽ ഫെസ്റ്റിവലിൽ നിന്ന് 'സ്പെഷ്യൽ ജൂറി അവാർഡ് ', 'ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം', 'ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവൽ ' എന്നിങ്ങനെ മൂന്ന് അവാർഡുകൾ ;
  സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ 'ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാർഡ് ', തുടങ്ങി നിരവധി പുരസ്‌കാരങ്ങളും 'ഡാം 999' ആ വർഷം നേടിയിരുന്നു. വെസ്റ്റ്‌ ഇൻഡീസിലെ 'ആന്റിഗ്വ & ബാർബുദ' ഫിലിം ഫെസ്റ്റിവലിൽ വച്ച് 'ജഡ്ജസ് ഫേവറിറ്റ്' പുരസ്‌കാരത്തിനും ഈ ചിത്രം അർഹമാവുകയും, തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹൻ റോയിയെ പ്രത്യേക പുരസ്‌കാരം നൽകി സംഘാടകർ ആദരിക്കുകയും ചെയ്തിരുന്നു.

  വിശ്വ പ്രസിദ്ധമായ ടെഹ്‌റാൻ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മലേഷ്യയിലെ കോലാലംപൂർ എക്കോ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ ചെയിൻ NYC ഫിലിം ഫെസ്റ്റിവൽ, ലൂയിസ്വില്ലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ട്രിനിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലാഫ്ലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇറ്റലിയിലെ സാലെൻറ്റോ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോർണിയയിലെ പ്രശസ്തമായ ഗ്ലോബൽ മ്യൂസിക്ക് അവാർഡും കരസ്ഥമാക്കി.

  ജനങ്ങൾക്ക് വെള്ളവും വെളിച്ചവും നൽകുന്ന അണക്കെട്ടുകൾക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്ക്കുമായി അണയ്ക്കുവാനുള്ള ശക്തിയുമുണ്ട് എന്ത് യാഥാർത്ഥ്യത്തിന്റെ ഒരു വെളിപ്പെടുത്തൽ കൂടിയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
  Published by:user_57
  First published: