കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രം 'വെള്ളം' മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ലൊക്കേഷനിൽ ചിത്രീകരിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം ജനുവരി 22ന് തിയേറ്ററുകളിലെത്തും.
ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.
കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയിലൊന്ന് എന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.
സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ അഭിനയിപ്പിച്ചിട്ടുണ്ട്.
ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.