അച്ഛനും മകനും ചേർന്ന് സംവിധാനം; വൈറലായി സുനാമി മേക്കിങ് വീഡിയോ

Making video of Lal/Jean Paul Lal movie Tsunami goes viral | അച്ഛനും മകനുമായ ലാൽ, ജീൻ പോൾ ലാൽ എന്നിവർ സംവിധാനം ചെയുന്ന ചിത്രമാണ് സുനാമി

News18 Malayalam | news18-malayalam
Updated: March 4, 2020, 2:32 PM IST
അച്ഛനും മകനും ചേർന്ന് സംവിധാനം; വൈറലായി സുനാമി മേക്കിങ് വീഡിയോ
ലാലും ജൂനിയർ ലാലും
  • Share this:
പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ലാലും, ജീൻ പോൾ ലാലും സംവിധാനം ചെയുന്ന ചിത്രമാണ് സുനാമി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറലാവുകയാണ്.

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ.

ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സുനാമി. ഫെബ്രുവരി 25 മുതൽ സുനാമിയുടെ ചിത്രീകരണം തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിച്ചു.

First published: March 4, 2020, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading