പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി സ്റ്റീഫൻ നെടുമ്പള്ളി കയ്യടി വാരിക്കൂട്ടിയ ലൂസിഫറിലെ ആ രംഗം വൻ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ആ രംഗം ഉണ്ടായത് എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ റിലീസ് ആയിട്ടുണ്ട്. ലൂസിഫറിന്റെ ഏറ്റവും പുതിയ മേക്കിങ് വീഡിയോകളിൽ ഒന്നാണിത്. മോഹൻലാൽ അവതരിപ്പിക്കുന്ന ആ ചവിട്ടൽ രംഗം യഥാർത്ഥത്തിൽ ചെയ്തു കാണിച്ചത് സംവിധായകൻ പൃഥ്വിരാജ് ആണ്. ഒരു മതിലിൽ ചവിട്ടിയായിരുന്നു പൃഥ്വിരാജിന്റെ ഡെമോൺസ്ട്രേഷൻ. കറങ്ങി വന്ന് ഒരു കാൽ ചുഴറ്റി ചുമരിലേക്ക് കൃത്യമായി ചവിട്ടിക്കൊള്ളിച്ചായിരുന്നു പൃഥ്വിരാജിന്റെ പ്രകടനം.
മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ ലൂസിഫർ ഇന്റർനെറ്റ് സിനിമ പ്ലാറ്റുഫോം ആയ ആമസോൺ പ്രൈമിലും ടി.വി. ചാനലിലും ഉൾപ്പെടെ സംപ്രേക്ഷണം ചെയ്ത് കഴിഞ്ഞു. മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, സാനിയ അയ്യപ്പൻ, സായ് കുമാർ തുടങ്ങിയർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. സംവിധായകൻ ഫാസിലും ഒരു കഥാപാത്രമായി എത്തിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം --L2 എമ്പുരാൻ-- അനൗൺസ് ചെയ്ത് കഴിഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.