• HOME
 • »
 • NEWS
 • »
 • film
 • »
 • Vellarikkappattanam | മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ മാസ്സ് എൻട്രി; 'വെള്ളരിക്കാപ്പട്ടണം' മേക്കിങ് വീഡിയോ പുറത്തിറങ്ങി

Vellarikkappattanam | മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ മാസ്സ് എൻട്രി; 'വെള്ളരിക്കാപ്പട്ടണം' മേക്കിങ് വീഡിയോ പുറത്തിറങ്ങി

Making video of Vellarikkappattanam movie got released | മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും മുഖ്യകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ

വെള്ളരിക്കാപ്പട്ടണം

വെള്ളരിക്കാപ്പട്ടണം

 • Last Updated :
 • Share this:
  മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ (Manju Warrier) മാസ് എൻട്രിയുമായി 'വെള്ളരിക്കാപ്പട്ടണം' (Vellarikkappattanam) സിനിമയുടെ മേക്കിങ് വീഡിയോ. താരം സെറ്റിൽ വന്നിറങ്ങുന്ന മുതലുള്ള രംഗങ്ങൾ കൊണ്ടാണ് വീഡിയോയുടെ തുടക്കം.

  മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ചേര്‍ന്ന് സൃഷ്ടിക്കുന്ന ചിരിയലകളും കൗതുകങ്ങളുമാണ് വീഡിയോയുടെ ആകര്‍ഷണം. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് നര്‍മ്മനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കും ഇതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

  ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

  മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

  എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.  Also read: ഒരു ദിവസം 42 ഷോകൾ; മരക്കാറിന്റെ മാരത്തോൺ റിലീസിന് ഒരുങ്ങി തിരുവനന്തപുരം ഏരീസ് പ്ലെക്സ്

  മോഹൻലാൽ- പ്രിയദർശൻ (Mohanlal-Priyadarsan) സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) റിലീസ് ചെയ്യുന്നതിലൂടെ പുതുചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ഏരീസ് പ്ലെക്സ് (Aries Plex). മലയാള സിനിമയിലെ സർവകലാശാല റെക്കോർഡ് തകർത്തുകൊണ്ട് മാരത്തോൺ പ്രദർശനമാണ് സിനിമക്കായി ഏരീസ് പ്ലെക്സിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏരീസ് പ്ലെക്സിലെ മാരത്തോൺ ഷോയുടെ വാർത്ത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തിയറ്ററിലെ 6 സ്ക്രീനുകളിൽ ആയി 42 ഷോകൾ ഒരു ദിവസം നടക്കും.

  150 കോടി രൂപ മുതൽ മുടക്കി നിർമിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ റിലീസ് ചെയ്തപ്പോൾ മൂന്ന് കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തിയറ്റർ എന്ന റെക്കോർഡും അന്ന് ഏരീസ് പ്ലെക്സ് സ്വന്തമാക്കിയിരുന്നു. അത്തരത്തിലുള്ള നിരവധി ചരിത്രമാണ് ഏരീസ് പ്ലെകസിന് ഉള്ളത്. അതേ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

  Summary: Making video of Malayalam movie Vellarikkappattanam starring Manju Warrier and Soubin Shahir in lead roles got released
  Published by:user_57
  First published: