• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മാന്യമായ വേഷം ധരിക്കൂ' എന്ന് നടി മാളവിക മോഹന്റെ ചിത്രത്തിന് കമന്റ്, എന്നാൽ ദേ കണ്ടോ എന്നും പറഞ്ഞു തൊട്ടു പിറകെ അടുത്ത പോസ്റ്റ്

Malavika Mohanan gives a befitting reply post for body shaming | കസേരയ്ക്കു മേൽ കാൽ ഉയർത്തി വച്ചിരിക്കുന്ന ഫോട്ടോക്ക് നേരെയാണ് കമന്റുകൾ മുഴുവനും

news18india
Updated: May 13, 2019, 4:04 PM IST
'മാന്യമായ വേഷം ധരിക്കൂ' എന്ന് നടി മാളവിക മോഹന്റെ ചിത്രത്തിന് കമന്റ്, എന്നാൽ ദേ കണ്ടോ എന്നും പറഞ്ഞു തൊട്ടു പിറകെ അടുത്ത പോസ്റ്റ്
മാളവിക മോഹനൻ
  • Share this:
തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രത്തിന് താഴെ നടിയും മോഡലുമായ മാളവികാ മോഹനന് നേരിടേണ്ടി വന്നത് തീർത്തും ദാക്ഷണ്യം ഇല്ലാത്ത കമന്റുകളാണ്. 'മാന്യതയുള്ള പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നതു പോലെ ചെയ്യൂ' എന്നാണ് കസേരയ്ക്കു മേൽ കാൽ ഉയർത്തി വച്ചിരിക്കുന്ന ഫോട്ടോക്ക് നേരെ വന്ന കമന്റുകൾ ഭൂരിഭാഗവും. എന്നാൽ മാളവിക കൃത്യ സമയത്തു തന്നെ ആ കമന്റുകൾ വായിച്ചു എന്ന് മാത്രമല്ല, തിരിച്ചു മറുപടിയും കൊടുത്തു. വാക്കുകളിലൂടെയല്ല എന്ന് മാത്രം. തൊട്ടു പിന്നാലെ വന്നു അടുത്ത ഫോട്ടോ പോസ്റ്റ്.




ഇന്നലെ ഇട്ട ആദ്യ പോസ്റ്റിനു ശേഷം ഇന്നാണ് മറുപടി ചിത്രം നൽകിയത്. "മാന്യയായ പെൺകുട്ടി എങ്ങനെ വസ്ത്രം ധരിക്കണം എന്ന തരത്തിൽ ഒരുപാട് കമന്റുകളും അഭിപ്രായങ്ങളും വന്നു. എന്നാൽ വളരെ മാന്യമായി തന്നെ എനിക്കിഷ്ടമുള്ളതും ധരിച്ച് ഇരിക്കുന്ന ഫോട്ടോ ഇതാ," ആദ്യ ചിത്രത്തിന് സമാനമായ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് മാളവിക മറുപടി കൊടുത്തു. മാളവികക്ക് പിന്തുണയുമായി കമന്റുകളിൽ നടി പാർവതി തിരുവോത്തും ഉണ്ട്.




പട്ടം പോലെ, നിർണ്ണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി വേഷമിട്ട താരമാണ് മാളവിക. ബിയോണ്ട് ദി ക്‌ളൗഡ്‌സ് എന്ന മാജിദ് മജീദി ചിത്രത്തിലും പ്രധാന വേഷം ചെയ്‌തു. രജനികാന്ത് ചിത്രം പേട്ടയിലും ശ്രദ്ധേയമായ ഒരു വേഷമുണ്ടായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍