Karuna first look | ബാലതാരമായി കടന്നുവന്ന മാളവികയുടെ നായികാവേഷം; 'കരുണ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Karuna first look | ബാലതാരമായി കടന്നുവന്ന മാളവികയുടെ നായികാവേഷം; 'കരുണ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Malavika Nair in Karuna movie first look | കമൽ ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായി, ബാല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മാളവിക നായർ 'കരുണ'യിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ടി.എ. റസാക്കിൻ്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തി, തുടർന്ന് പ്രമുഖ സംവിധായകരുടെ ഒപ്പം വർക്ക് ചെയ്ത രൂപേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കരുണ' (Karuna movie) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ റിലീസ് ചെയ്തു.
കമൽ ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായി, ബാല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മാളവിക നായർ ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രധാന താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി. മധു നിർവ്വഹിക്കുന്നു. ഗുഡ് ഹോപ്സ് ഫിലിംസിന്റെ ബാനറിൽ മഞ്ജുഷ് നിർമ്മിക്കുന്ന 'കരുണ' എന്ന ചിത്രത്തിന്റെ രചന രൂപേഷ്, മഞ്ജുഷ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ഡോ. മിനി രൂപേഷ് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
എഡിറ്റർ- ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, കല- മിൽട്ടൺ, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- റസാഖ് തിരൂർ, സ്റ്റിൽസ്-സനീഷ് മാനസ, പരസ്യകല- സുധീഷ് ലളിത, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജൻ എസ്. കല്ലായി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ദേശീയ-അന്തർദേശീയ വിഷയം പശ്ചാത്തലമാക്കി ഒരുക്കുന്ന 'കരുണ'യുടെ ചിത്രീകരണം ഏപ്രിൽ ഏഴിന് കോഴിക്കോട് ആരംഭിക്കുന്നു.
Also read: മണവാളൻ വസീം ഇതാ എത്തി; പുതിയ ചിത്രം 'തല്ലുമാല'യിലെ ടൊവിനോ തോമസിന്റെ ലുക്ക്
ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാലയുടെ' (Thallumala movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മണവാളൻ വസീം എന്നാണ് കഥാപാത്രത്തിന്റെ പേര്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
"ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.
Summary: First look poster of Malayalam movie Karuna starring yesteryear child artiste Malavika Nair in the lead
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.