തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാള സിനിമയും താരങ്ങളും. മികച്ച നടി, സഹനടൻ, ഗായിക, സംവിധായകൻ തുടങ്ങി പ്രധാന പുരസ്കാരങ്ങളെല്ലാം മലയാളികൾ സ്വന്തമാക്കി. തമിഴ് ചിത്രം സുരരൈ പോട്രിലെ അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
അന്തരിച്ച സംവിധായകൻ സച്ചിയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ദേശീയ പുരസ്കാര വേദിയിൽ ഒരുപിടി ചിത്രങ്ങൾ വാങ്ങിക്കൂട്ടി. നാല് അവാർഡുകളാണ് അയ്യപ്പനും കോശിക്കും ലഭിച്ചത്. ചിത്രത്തിലെ ജനപ്രിയ ഗാനമായ 'കലക്കാത്ത' എന്ന ഗാനത്തിലൂടെയാണ് നഞ്ചിയമ്മ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത്.
അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോൻ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും അയ്യപ്പനും കോശിക്കുമാണ്.
Also Read-
13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലംമികച്ച പ്രൊഡക്ഷൻ ഡിസൈൻ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയ്ക്കാണ്. അനീഷ് നാടോടിയാണ് ഡിസൈൻ. 'തിങ്കളാഴ്ച്ച നിശ്ചയം' ആണ് മികച്ച മലയാള ചിത്രം. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക പരാമർശമുണ്ട്
Also Read-
സച്ചി;നുണഞ്ഞു കൊതി തീരും മുൻപേ അലിഞ്ഞു പോയൊരു ചോക്ലേറ്റ്അനൂപ് രാമകൃഷ്ണൻ രചിച്ച എം ടി അനുഭവങ്ങളുടെ പുസ്തകമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. നോണ്‍ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ശബ്ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രദീപിനാണ്. നന്ദന്റെ ഡ്രീമിങ് ഓഫ് വേർഡസാണ് മികച്ച വിദ്യാഭ്യാസ ചിത്രം.
സുരൈര് പോട്രിലെ അഭിനയത്തിലൂടെ സൂര്യയും താനാജിയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.