നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി

വെന്റിലേറ്റർ ഇന്ന് നീക്കം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

news18india
Updated: January 31, 2019, 9:24 AM IST
നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി
ശ്രീനിവാസൻ
  • Share this:
കൊച്ചി: നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ ഇന്ന് നീക്കം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാർ അറിയിച്ചു. രക്തസർമ്മർദ്ദം, രക്തത്തിലെ ഓക്സിജൻ ലവൽ ഇവയെല്ലാം സാധാരണ നിലയിലാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐ.സി.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വരെയും ആരോഗ്യം ആശങ്കാജനകമായിരുന്നു.

ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്.

First published: January 31, 2019, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading