• HOME
  • »
  • NEWS
  • »
  • film
  • »
  • Black Sand | മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള സാന്നിധ്യമായി 'ബ്ലാക്ക് സാൻഡ്' പ്രദർശിപ്പിച്ചു

Black Sand | മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള സാന്നിധ്യമായി 'ബ്ലാക്ക് സാൻഡ്' പ്രദർശിപ്പിച്ചു

ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയവും ആലപ്പാടിന്റെ അതിജീവനപ്പോരാട്ടവുമാണ് 'ബ്ലാക്ക് സാൻഡിന്റെ' മുഖ്യപ്രമേയം

ബ്ലാക്ക് സാൻഡ്

ബ്ലാക്ക് സാൻഡ്

  • Share this:
    ഫിലിം ഡിവിഷൻ സംഘടിപ്പിക്കുന്ന പതിനേഴാമത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ്' (Black Sand) പ്രദർശിപ്പിച്ചു. മേളയിലെ ഇന്റർനാഷണൽ പ്രിസം വിഭാഗത്തിലേയ്ക്ക് ആണ് ഈ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടത്. ഹാരോൾഡ്‌ ആന്റണി പോൾസൺ സംവിധാനം ചെയ്ത 'ലക്ഷ്മി' ആണ് ഈ വിഭാഗത്തിലെ മറ്റൊരു മലയാള ചിത്രം.

    ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയവും ആലപ്പാടിന്റെ അതിജീവനപ്പോരാട്ടവുമാണ് 'ബ്ലാക്ക് സാൻഡിന്റെ' മുഖ്യപ്രമേയം. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഫിലിംസ് ഡിവിഷനാണ് മേളയുടെ സംഘാടകർ. കഴിഞ്ഞ പത്ത് മാസങ്ങൾ കൊണ്ട് ദേശീയവും അന്തർദേശീയവുമായ നാല്പതോളം പ്രമുഖ പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററിയാണ് ബ്ലാക്ക് സാൻഡ്.

    കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും, ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ ഖനനത്തിന്‍റെ ചരിത്രം, പ്രക്ഷോഭത്തിന്റെ നേർചിത്രം, രാഷ്​ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ചിത്രം ചർച്ച ചെയ്യുന്നു. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടാനായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു.

    'കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സത്യസന്ധമായി ചിത്രീകരിച്ചതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു. ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾക്കാണ് എന്നും ഞങ്ങൾ മുൻതൂക്കം നൽകുക. കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറിക്കഴിഞ്ഞതായി ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങൾ വ്യക്തമാക്കുന്നു ’ അദ്ദേഹം പറഞ്ഞു.

    ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച 'നേച്ചർ ഡോക്യുമെന്ററി', എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ,
    രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, ബോഡൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, വാൻകൂവർk ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഷോർട്ട്സ് ഫെസ്റ്റിവൽ, അമേരിക്കയിലെ സാൻ ഡീഗോ മൂവി അവാർഡുകൾ, ബെർലിനിൽ നടന്ന രണ്ടായിരത്തി ഇരുപത്തിയൊന്നിലെ എആർഎഫ് എഫ് ബെർലിൻ ഫെസ്റ്റിവൽ, ഗോൾഡൻ ബ്രിഡ്ജ് ഇസ്ത്താൻബുൾ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇമ്പാക്ട് മൂവി അവാർഡ്സ്, ടെക്സാസിലെ ഡല്ലാസ് മൂവി അവാർഡ്സിലെ സെമിഫൈനലിസ്റ്റ്, ഹോഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,സിംഗപ്പൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എന്നിവ ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

    അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്. ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും, ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു.
    Published by:user_57
    First published: