• HOME
  • »
  • NEWS
  • »
  • film
  • »
  • ടോവിനോയുടെ ഫോറൻസിക് ബോളിവുഡിലേക്ക്; നായകനായി വിക്രാന്ത് മാസി

ടോവിനോയുടെ ഫോറൻസിക് ബോളിവുഡിലേക്ക്; നായകനായി വിക്രാന്ത് മാസി

മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്.

 Vikrant Massey,  Tovino Thomas

Vikrant Massey, Tovino Thomas

  • Last Updated :
  • Share this:
    മലയാളത്തിൽ നിന്ന് മറ്റൊരു സിനിമ കൂടി ബോളിവുഡിലേക്ക്. നവാഗതരായ അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക് ആണ് ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നത്. ടോവിനോ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

    മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്. നായക കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നിലവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. മറ്റ് താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് വ്യക്തമല്ല.

    മമ്ത മോഹൻദാസ്, റേബ ജോൺ, രൺജി പണിക്കർ, പ്രതാപ് പോത്തൻ, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിച്ചത്. പോലീസ് കമ്മീഷ്ണർ ഋതിക സേവ്യർ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്.

    കോവിഡിന് മുമ്പ് തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പുറത്തിറങ്ങി.

    ബോളിവുഡിൽ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസി. കൊങ്കണ സെൻ ശർമ സംവിധാനം ചെയ്ത ഡെത്ത് ഇൻ ഗുഞ്ച് എന്ന ചിത്രത്തിലെ വിക്രാന്ത് മാസിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിർസാപൂർ, ക്രിമിനൽ ജസ്റ്റിസ് തുടങ്ങിയ വെബ് സീരീസുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് വിക്രാന്ത്. ദീപിക പദുകോൺ നായികയായ ആസിഡ് ആക്രമണങ്ങൾക്കെതിരെയുള്ള ചിത്രം ചപാക്കിലും വിക്രാന്ത് ആയിരുന്നു നായകൻ.
    Published by:Naseeba TC
    First published: