റിലീസ് ദിവസം തന്നെ സിനിമ ഇന്റർനെറ്റിൽ; മോഷണത്തിന് കടിഞ്ഞാണിടാൻ തീരുമാനിച്ചുറപ്പിച്ച് നിർമ്മാതാക്കൾ

Malayalam film producers to pull the reigns on piracy through delayed RoI release | ബാഹുബലി മുതൽ മലയാള ചിത്രങ്ങളായ പുലിമുരുഗനും ലൂസിഫറിനും വരെ പൈറേറ്റഡ് കോപ്പികൾ ഇറങ്ങിയിരുന്നു

News18 Malayalam | news18-malayalam
Updated: February 12, 2020, 12:30 PM IST
റിലീസ് ദിവസം തന്നെ സിനിമ ഇന്റർനെറ്റിൽ; മോഷണത്തിന് കടിഞ്ഞാണിടാൻ തീരുമാനിച്ചുറപ്പിച്ച് നിർമ്മാതാക്കൾ
piracy
  • Share this:
റീലീസ് ദിവസം തന്നെ സിനിമയുടെ മോഷണ കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നത് തടയാനൊരുങ്ങി സിനിമാ നിർമ്മാതാക്കൾ. കേരളത്തിന് പുറത്തുള്ള റിലീസുകളിലാണ് ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് എന്ന കണ്ടെത്തലിലാണ് നിർമ്മാതാക്കളുടെ പുതിയ തീരുമാനം.

ബാഹുബലി മുതൽ മലയാള ചിത്രങ്ങളായ പുലിമുരുഗനും ലൂസിഫറിനും വരെ പൈറേറ്റഡ് കോപ്പികൾ ഇറങ്ങിയിരുന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെയും ലാഭത്തെയും ഇത് സാരമായി ബാധിക്കും. പൈറസി സൈറ്റുകളായ തമിഴ്റോക്കേഴ്‌സ് പോലുള്ളവർ കോടതി വിധി മറികടന്നും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.

ഈ വർഷം മുതൽ കേരളത്തിന് പുറത്തുള്ള റെസ്ററ് ഓഫ് ഇന്ത്യ റിലീസുകളാണ് ഒരാഴ്ചക്ക് ശേഷം മാത്രം മതി എന്ന തീരുമാനം പരിഗണിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. ഓപ്പണിങ് വീക്കെന്ഡിനെ ഏറ്റവുമധികം ബാധിക്കുക റെസ്ററ് ഓഫ് ഇന്ത്യ റിലീസുകളിൽ നടക്കുന്ന മോഷണം ആണെന്ന് മലയാളം സിനിമാ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

First published: February 12, 2020, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading