HOME » NEWS » Film » MOVIES MALAYALAM FILM VARTHAMANAM TO HAVE MARCH12 RELEASE MM TV

മലയാള ചിത്രം 'വർത്തമാനം' മാർച്ച് 12 ന് തന്നെ റിലീസ് ചെയ്യാനൊരുങ്ങി അണിയറപ്രവർത്തകർ

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 300 തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആര്യാടൻ ഷൗക്കത്ത്

News18 Malayalam | news18-malayalam
Updated: March 5, 2021, 2:12 PM IST
മലയാള ചിത്രം 'വർത്തമാനം' മാർച്ച് 12 ന് തന്നെ റിലീസ് ചെയ്യാനൊരുങ്ങി അണിയറപ്രവർത്തകർ
വർത്തമാനത്തിൽ പാർവതിയും സിദ്ധിക്കും
  • Share this:
തിരുവനന്തപുരം: തുടക്കത്തിൽ സെൻസർ ബോർഡ് അനുമതി ലഭിക്കാതെ വിവാദമായ മലയാള സിനിമ 'വർത്തമാനം' തിയേറ്ററിലേക്ക്. പ്രതിസന്ധി നാളുകളിൽ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം പ്രദർശനം മാറ്റിവച്ചപ്പോൾ, മാർച്ച് 12ന് 300 ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ജെഎൻയുവിൽ നടന്ന വിദ്യാർഥി സമരവും, ഭരണകൂടം സമരത്തെ നേരിടാൻ സ്വീകരിച്ച രീതിയും ചിത്രത്തിൽ പ്രതിപാദ്യ വിഷയമാകും എന്നാണ് സൂചന. സിദ്ധാർത്ഥ ശിവയാണ് സംവിധാനം.

രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരിൽ സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്. കേരളം, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 'വർത്തമാനം' സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് നേടിയിരുന്നു.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്ര തിരിച്ച വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്. പാർവ്വതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നു.

Youtube Video


വലിയ പ്രതിസന്ധികളായിരുന്നു ചിത്രീകരണ സമയത്തും ശേഷവും നേരിടേണ്ടി വന്നതെന്ന് നിർമ്മാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. "ഭരണകൂടഭീകരതയുടെ യഥാർത്ഥ ചിത്രം വരച്ചുകാട്ടാൻ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പോലും നൽകാതെ ആദ്യം പ്രദർശനം നിഷേധിച്ചു. ഒരു ഭാഗം പോലും മാറ്റണമെന്ന് പറയാതെയാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. തുടർന്ന് അപ്പീൽ പോയാണ് ചിത്രത്തിന് പ്രദർശന അനുമതി നേടിയത്," നിർമ്മാതാവ് പറഞ്ഞു.

ആരെങ്കിലും വിഷയങ്ങൾ തുറന്ന് പറയണം എന്നതിനാലാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. പലർക്കും ജെഎൻയു വിൽ നടന്ന വിഷയങ്ങളിൽ പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. അത് മാറ്റുകയെന്ന ലക്ഷ്യം കൂടി സിനിമ നിർമ്മക്കുമ്പോൾ ഉണ്ടായിരുന്നു. ആദ്യ പ്രിവ്യൂ പ്രദർശനം തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ വ്യാഴാഴ്ച നടന്നു. സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. ഗായിക മഞ്ചരി സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ബാക്കി ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്.

ബിജി ബാൽ ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം അളകപ്പൻ നാരായൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, പ്രൊഡക്ഷൻ കണ്ട്രോൾ ഡിക്സൺ പോടുത്താസ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ഹിഷാം അബ്ദുൽ വഹാബ് എന്നിവർ ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നു.

Summary: Despite Malayalam film industry going through a crisis phase, and several movies pushing release dates, Varthamanam, starring Parvathy Thiruvothu, is gearing up for a March 12 release.
Published by: user_57
First published: March 5, 2021, 2:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories