തിരുവനന്തപുരം: മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഇടം ഒരുക്കി 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള. ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് മേളക്ക് വേദിയുയരും. ഹ്രസ്വ ചിത്രം, ഹ്രസ്വ ഡോക്യുമെന്ററി, ലോംഗ് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിൽ വരുന്ന ചിത്രങ്ങളുടെ ഒരു പുതിയ പാക്കേജാണ് മലയാള ചിത്രങ്ങള്‍ക്ക് മാത്രമായി ഇക്കുറി മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം പ്രമേയമായ എം. വേണുകുമാറിന്റെ ' പ്രളയശേഷം ഹ്യദയപക്ഷം', അനീഷ് രാധാക്യഷ്ണന്റെ 'തോല്‍ക്കില്ല നമ്മള്' എന്നിവയുള്‍പ്പെടെ ആറു ചിത്രങ്ങള്‍ മത്സരേതര ഹ്രസ്വ ചിത്രവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സജീദ് നടുത്തൊടി 'എ ഡയറി ഓണ്‍ ബ്ലൈന്‍ഡ്നെസ്സ്' , എബിന് രാജ് മല്ലക്കലിന്റെ 'ഗ്രീന്‍ ലൈന്‍', ബി. ജയചന്ദ്രന്റെ 'പോട്രെയ്റ്റ് ഓഫ് എ ലോംഗ് മാര്‍ച്ച് : ഇ.എം.എസ്സ്' എന്നിവയാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
രാഹുല്‍ രാമചന്ദ്രന്റെ ആദം, സനു ഐസക്കിന്റെ ബുള്‍സ് ഐ, വിഷ്ണു ലാല്‍ സുധയുടെ കണ്‍സെയ്ന്‍സ് ത്രീ ബ്ലാക്ക്, അരുണ്‍ എം. എസിന്റെ സൈക്കിള്‍, സനക് മോഹന്റെ ഇഹിത, ദീപക്ക് എസ്. ജയ്യിന്റെ കള്ളസാക്ഷി, പ്രവീണ്‍ കുമാറിന്റെ മനസമാധാനം, രാഹുല്‍. ആര്. ശര്‍മയുടെ രാഘവന്, ആരതി കെ. ആറിന്റെ ദ് ബ്ലൂ പെന്‍സില്‍, ക്യഷ്ണപ്രിയ വി.യുടെ സീതായനം എന്നിവ മത്സരേതര ഹ്രസ്വ ചിത്രവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.