HOME » NEWS » Film » MOVIES MALAYALAM MOVIE 24 DAYS RELEASED INTO OTT PLATFORM

24 Days movie | മലയാള ചിത്രം 24 ഡെയ്‌സ് സൈന പ്ലേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

Malayalam movie 24 Days released into OTT platform | റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ

News18 Malayalam | news18-malayalam
Updated: June 14, 2021, 9:51 AM IST
24 Days movie | മലയാള ചിത്രം 24 ഡെയ്‌സ് സൈന പ്ലേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു
24 ഡെയ്‌സ്
  • Share this:
ആദിത് യു.എസ്. പ്രധാന കഥാപാത്രമായി 'ഡൈ വിത്ത് മെമ്മറീസ്, നോട്ട് ഡ്രീംസ്' എന്ന ടാഗ് ലൈനോടെ ശ്രീകാന്ത് ഇ. ജി. സംവിധാനം ചെയ്യുന്ന റോഡ് മൂവി '24 ഡെയ്‌സ്' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസായി.

സ്റ്റീഫൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് 24 ഡെയ്‌സ്. ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ. വളരെ വിശദമായും മനോഹരമായും സ്റ്റീഫന്റെ യാത്രയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ ആദിത് യു.എസ്. നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു. സംഗീതം- സെവൻ ക്ലൗഡ്സ്, എഡിറ്റർ- പ്രസീപ് ശങ്കർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ- അഞ്ജു രാമചന്ദ്രൻ, പശ്ചാത്തല സംഗീതം- വിഷ്ണു ശ്യാം, കല- ജഗദ് ചന്ദ്രൻ, സൗണ്ട്- ശങ്കർദാസ് വി. സി.,വാർതാ പ്രചരണം- എ. എസ്. ദിനേശ്.



Also read: 'ആന്റിനയ്ക്കും' 'പ്രാണിക്കും' പിറന്നാൾ ആശംസിച്ചു; ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം സംഭവബഹുലം

ലോക്ക്ഡൗൺ വിരസതമൂലം പലരും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ കുഞ്ചാക്കോ ബോബൻ ആരംഭിച്ച 'ചാക്കോച്ചൻ ചലഞ്ച്' മൂന്നാം ദിവസം പിന്നിട്ടു. താൻ 'ആന്റിനയ്ക്കും', 'പ്രാണിക്കും' പിറന്നാൾ ആശംസിച്ച വിശേഷമാണ് ചാക്കോച്ചന്റെ പുതിയ പോസ്റ്റിൽ. സംഭവം എന്തെന്ന് പിടികിട്ടിയില്ലെങ്കിൽ, അത് ചാക്കോച്ചന്റെ വാക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും.

"സമയം പുഴ പോലെ മുന്നിലേക്ക് ഒഴുകുമ്പോൾ നമ്മുടെ ഓർമ്മകൾ പിന്നിലേക്ക് മാഞ്ഞു പോകാറുണ്ട് പലപ്പോഴും. എന്നാൽ പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമ്മകളെ നമുക്ക് ഉണർത്താൻ‌ സാധിക്കും. ഒരു അഞ്ച് മിനിറ്റ് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും. ഞാൻ ഇന്നലെ സന്തോഷ് (ആന്റിന), വിനോദ് (പ്രാണി) എന്നിവരുടെ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിച്ചു. ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്ന നിരവധി അവസരങ്ങളുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായ് ബന്ധപ്പെടുന്നത് തീർച്ചയായും അതിലൊന്നാണ്. ഇന്ന്‌ ഒരു പഴയ ചങ്ങാതിയുമായി കണക്റ്റുചെയ്‌ത് കമൻറ്സിൽ നിങ്ങളുടെ അനുഭവം പങ്കിടുക," ചാക്കോച്ചൻ കുറിച്ചു.

Summary: Malayalam road movie '24 Days' has been released on Saina Play OTT platform. The movie having Adith U.S. playing the lead comes with a tagline 'Die with Memories, Not Dreams'. The film is directed by Sreekanth E.G. The film sketches the journey of a young man and the unprecedented occurrences he encounters midway through it 
Published by: user_57
First published: June 14, 2021, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories