• HOME
  • »
  • NEWS
  • »
  • film
  • »
  • Aattam movie | 'ആട്ടം' തുടങ്ങി; പ്രധാനവേഷത്തിൽ വിനയ് ഫോർട്ട്, ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ

Aattam movie | 'ആട്ടം' തുടങ്ങി; പ്രധാനവേഷത്തിൽ വിനയ് ഫോർട്ട്, ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ

Malayalam movie Aattam starts rolling | ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

ആട്ടം

ആട്ടം

  • Share this:
    വിനയ് ഫോർട്ട് (Vinay Forrt), ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആട്ടം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജാ കർമ്മവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നിർവ്വഹിച്ചു.

    ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ 'ആട്ട'ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവ്വഹിക്കുന്നു.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, സംഗീതം- ബേസിൽ സി.ജെ., എഡിറ്റർ- മഹേഷ് ഭുവനന്ദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കല- അനീഷ് നാടോടി, മേക്കപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, സൗണ്ട്- രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: Mahaveeryar teaser | വ്യത്യസ്ത ലുക്കിൽ നിവിൻ പോളി; 'മഹാവീര്യർ' ടീസർ ശ്രദ്ധനേടുന്നു

    ഇതുവരെയും കാണാത്ത ലുക്കിൽ ഏറെ പ്രതീക്ഷകളുമായി നിവിൻ പോളി (Nivin Pauly) വേഷമിടുന്ന 'മഹാവീര്യർ' ടീസർ (Mahaveeryar teaser) പുറത്തിറങ്ങി. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, എബ്രിഡ് ഷൈൻ (Abrid Shine) സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' വിസ്മയ കാഴ്ചകൾ തരുമെന്ന് ഉറപ്പിച്ച മട്ടിലാണ് ടീസർ.

    നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

    എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

    മഹാവീര്യർ പോലെ വ്യത്യസ്തവും അതുല്യവുമായ ഒരു സിനിമ ചെയ്യാൻ തനിക്കും നിവിനും ആദ്യമായി അവസരം ലഭിച്ചതിനെക്കുറിച്ച് ആസിഫ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രോജക്ടുകളിൽ എപ്പോഴും പുതുമയുള്ള എന്തെങ്കിലും ഉണ്ടെന്ന് താരം പറഞ്ഞു. മറ്റൊരാളുടെ തിരക്കഥയിൽ ഷൈൻ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

    Summary: Malayalam movie Aattam had a start with pooja ceremony held in Kochi
    Published by:user_57
    First published: