• HOME
 • »
 • NEWS
 • »
 • film
 • »
 • അപ്പാനി ശരത്തിന്റെ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിച്ചു

അപ്പാനി ശരത്തിന്റെ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിച്ചു

ആൾക്കൂട്ടമർദ്ദനത്തിൽ ജീവൻ നഷ്‌ടപ്പെട്ട മധുവിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ ചിത്രം

ആദിവാസി: ദി ബ്ലാക്ക് ഡെത്ത്

ആദിവാസി: ദി ബ്ലാക്ക് ഡെത്ത്

 • Share this:
  നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിൻ)' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി സോഹൻ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഭക്ഷ്യ ദിനമായ ഒക്ടോബർ പതിനാറിന് അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിച്ചു. ആൾക്കൂട്ടമർദ്ദനത്തിൽ ജീവൻ നഷ്‌ടപ്പെട്ട മധുവിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ ചിത്രം.

  ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന ചിത്രം വിജീഷ് മണി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

  "എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം" അപ്പാനി ശരത്ത് പറഞ്ഞു. വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് 'ആദിവാസി'.

  വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രമാണ് 'ആദിവാസി'.

  പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. ഛായാഗ്രഹണം- മുരുഗേശ്വരൻ, എഡിറ്റിങ്ങ്- ബി. ലെനിൻ, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രൻ മാരി, ക്രിയേറ്റീവ് കോൺടിബൂട്ടർ- രാജേഷ് ബി., പ്രോജക്റ്റ് കോ ഓർഡിനേറ്റർ- ബാദുഷ, ലൈൻ പ്രൊഡ്യൂസർ- വിഹാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ- ബുസി ബേബി ജോൺ. പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ- വി.എം. ലത്തീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റോജി പി. കുര്യൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അജിത്ത് ഇ.എസ്., സ്റ്റിൽസ്- രാംദാസ് മാത്തൂർ. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: Signature movie | അട്ടപ്പാടിയുടെ കഥയുമായി 'സിഗ്നേച്ചർ' ചിത്രീകരണം ആരംഭിച്ചു

  മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സി.എം.ഐ. വൈദികനായ ഫാദർ ബാബു തട്ടിൽ എഴുതുന്നു.

  അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ 'ഷിബു', 'ബനാർഘട്ട' എന്നീ സിനിമകളിൽ  മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ, ശിക്കാരി ശംഭു ഫെയിം ആൽബി പഞ്ഞിക്കാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

  ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങൾക്കൊപ്പം  അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
  Published by:user_57
  First published: