• HOME
 • »
 • NEWS
 • »
 • film
 • »
 • Alankam movie | മലയാള ചിത്രം 'ആളങ്കം' പാലക്കാട് ചിത്രീകരണം പൂർത്തിയാക്കി

Alankam movie | മലയാള ചിത്രം 'ആളങ്കം' പാലക്കാട് ചിത്രീകരണം പൂർത്തിയാക്കി

ജാഫർ ഇടുക്കി, ഗോകുലൻ, ലുക്ക്മാൻ അവറാൻ, ശരണ്യ ആർ. എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു

ആളങ്കം

ആളങ്കം

 • Share this:
  ജാഫർ ഇടുക്കി (Jaffar Idukki), ഗോകുലൻ, ലുക്ക്മാൻ അവറാൻ, ശരണ്യ ആർ. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ആളങ്കം' (Alankam) എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. സുധി കോപ്പ, ദീപക് പരമ്പോൽ, കബീർ കാദിർ, സോഹൻ സീനു ലാൽ, മാമുക്കോയ, ബോബൻ സാമുവൽ, അദീഷ് പ്രവീൺ, സുധി പറവൂർ, ഹരീഷ് പേങ്ങൻ, രഞ്ജി കൻകോൽ, കലാഭവൻ ഹനീഫ്, രമ്യ സുരേഷ്, ഗീതി സംഗീത, അതുല്യ, സ്നേഹ (ഒരു അടാർ ഫാമിലി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു. സംഗീതം- കിരൺ ജോസ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ- ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ, സ്റ്റിൽസ്- ആനൂപ് ഉപാസന, പരസ്യകല- റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പലോട്, സഹസംവിധാനം- പ്രദീപ് പ്രഭാകർ, ശരത് എൻ. വടകര, മനൂപ്, തുൽഹത്ത്, ഫിനാൻസ് കൺട്രോളർ- സജീഷ്,
  പ്രൊജക്ട് ഡിസൈനർ- അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ, ഷാജി വെളിയംബ്ര, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും 'ജയ് ഭീം', 'മരയ്ക്കാർ' ചിത്രങ്ങൾ പുറത്ത്‌

  മികച്ച ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സംവിധായകൻ ജ്ഞാനവേലിന്റെ (Gnanavel) നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം 'ജയ് ഭീം' (Jai Bhim), മോഹൻലാൽ (Mohanlal) നായകനായ പ്രിയദർശന്റെ (Priyadarshan) മലയാള ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) എന്നിവയ്ക്ക് 94-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള (94th Academy Awards) നോമിനേഷൻ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടു സിനിമകളും ഈ വർഷത്തെ അക്കാദമി അവാർഡിന് യോഗ്യമായ 276 സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.

  മികച്ച ചിത്രത്തിന്റെ വിഭാഗത്തിൽ പത്ത് നോമിനികളെ പ്രഖ്യാപിച്ചു. ഇത് അവസാനമായി പ്രഖ്യാപിച്ച വിഭാഗമായിരുന്നു. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മേർ ആലി, ദ പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങൾ. ഓസ്‌കാർ ചടങ്ങ് മാർച്ച് 27 ഞായറാഴ്ച ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ചടങ്ങ് അമേരിക്കൻ നെറ്റ്‌വർക്ക് എബിസിയിലും ലോകമെമ്പാടുമുള്ള 200 ലധികം പ്രദേശങ്ങളിലും സംപ്രേക്ഷണം ചെയ്യും.
  Published by:user_57
  First published: