• HOME
 • »
 • NEWS
 • »
 • film
 • »
 • Attention Please | 'അറ്റെൻഷൻ പ്ലീസ്' സിനിമ ഓഗസ്റ്റ് 26ന് തിയേറ്ററിൽ റിലീസ് ചെയ്യും

Attention Please | 'അറ്റെൻഷൻ പ്ലീസ്' സിനിമ ഓഗസ്റ്റ് 26ന് തിയേറ്ററിൽ റിലീസ് ചെയ്യും

വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

അറ്റെൻഷൻ പ്ലീസ്

അറ്റെൻഷൻ പ്ലീസ്

 • Last Updated :
 • Share this:
  ഡി.എച്ച്. സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം, ശ്രീകുമാര്‍ എൻ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്യുന്ന  'അറ്റെന്‍ഷന്‍ പ്ലീസ്' (Attention Please) ആഗസ്റ്റ് 26-ന് പ്രദർശനത്തിനെത്തുന്നു. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  സിനിമയ്ക്കുള്ളിലെ വിവേചനവും വേര്‍തിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കല്‍ അതിരുവിടുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

  ഛായാഗ്രഹണം- ഹിമല്‍ മോഹന്‍, സംഗീതം- അരുണ്‍ വിജയ്, ശബ്ദം മിശ്രണം- ജസ്റ്റിൻ ജോസ്, എഡിറ്റര്‍- രോഹിത് വി.എസ്. വാര്യത്ത്,
  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി, കല- മിലന്‍ വി.എസ്., സ്റ്റില്‍സ്- സനില്‍ സത്യദേവ്, പരസ്യകല- മിലന്‍ വി.എസ്., പ്രൊഡക്ഷന്‍ ഡിസൈന്‍-ഷാഹുല്‍ വൈക്കം, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: IDSFFK | രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ

  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ (International Documentary and Short Film Festival) ഇക്കുറി പ്രദർശനത്തിനെത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. 12 വിഭാഗങ്ങളിലായി 262 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിലെ 'ഐ ടെയിൽസ്' വിഭാഗത്തിലെ മുഴുവൻ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. ഐ ഫോണിൽ ചിത്രീകരിച്ച സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര കഥേതര വിഭാഗത്തിൽ 17 ചിത്രങ്ങളും ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ 12 ചിത്രങ്ങളും മത്സര വിഭാഗത്തിലെ ലഘു കഥാചിത്രങ്ങളിൽ നാലു ചിത്രങ്ങളും രാജ്യാന്തര ലഘു കഥാചിത്രങ്ങളിൽ ഏഴു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്.

  ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ പ്രമുഖ ഡോക്യുമെന്ററി സംവിധായിക റീന മോഹൻ, ദേശീയ പുരസ്കാര ജേതാവായ ദിവ്യ കോവാസ്ജി, എം. സേതുലക്ഷ്മി, സുധാ പത്മജ ഫ്രാൻസിസ്, അഞ്ജലി മോണ്ടെയ്റൊ, പൂജ ശ്യാം പ്രഭാത്, മീരാ കൃഷ്ണൻ, മധുമിത വേണുഗോപാൽ, ജി. സുകന്യ, സവിതാ സിംഗ്, മേഘ ജെ. ഷെട്ടി, ദിവ്യാ ജെസ്സി തുടങ്ങിയവരുടെ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തും. റീന മോഹന്റെ കലാഭായി, സ്കിൻ ഡീപ്, ഓൺ ആൻ എക്സ്പ്രസ്സ് ഹൈവേ തുടങ്ങി എട്ടു ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

  സോണാലി ബിസ്വാസിന്റെ എ റെയർ ഗിഫ്റ്റ്, രാധികാ മൂർത്തിയുടെ ഹൌ വാസ് ദി ഡേറ്റ്? കരുണ വിശ്വനാഥന്റെ കുക്ബി, നിശ്ചൽ ശർമയുടെ റിമി എന്നീ ചിത്രങ്ങൾ ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലും പായൽ കപാഡിയയുടെ എ നൈറ്റ് ഓഫ് നോയിങ് നത്തിങ്, മിറിയം ചാണ്ടി മേനാച്ചേരിയുടെ ഫ്രം ദി ഷാഡോസ് മിസ്സിംഗ് ഗേൾസ്, റിബാന ലിസ് ജോണിന്റെ ലേഡീസ് ഒൺലി, ഗീതികാ നരംഗ് അബ്ബാസിയുടെ എ.കെ.എ എന്നിവ ലോങ്ങ് ഡോക്യൂമെന്ററി മത്സര വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യ കോവാസ്ജിയുടെ ദി ഷോ മസ്റ്റ് ഗോ ഓണും സൂചി പ്രസാദിന്റെ ദി ലിറ്റിൽ ബുക്ക് ഓഫ് ദി ലിറ്റിൽ മാനുമാണ് ലോങ്ങ് ഫോക്കസ് ഡോക്യുമെന്ററി വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ. രാധാ ഇന്ദു റാണയുടെ മ്യുസിക്കൽ വീഡിയോ ധൂപ്- ദി മ്യൂസിക് വീഡിയോ, അനിമേഷൻ ചിത്രമായ പത്മശ്രീ മുരളിയുടെ മഞ്ചാടിക്കാലം എന്നിവയും മേളയിൽ പ്രദർശിപ്പിക്കും.
  Published by:user_57
  First published: