പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന പ്രണയചിത്രം ആയിഷയുടെ പൂജ കഴിഞ്ഞ ദിവസം കണ്ണൂര്‍ മട്ടന്നൂരില്‍ നടന്നു.
ഫോര്‍ കളര്‍ എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച് പ്രൊജക്ട് ഡിസൈനര്‍ താജു ആണ് പുതുമുഖങ്ങളെ വച്ച് ആരംഭിച്ച ഈ ചിത്രമൊരുക്കുന്നത്. ജിത്ത്, ജാസ്സി ജാസ്, അനു അനിഷ എന്നിവരാണ് ഈ ത്രികോണ പ്രണയകഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റഫീക്ക് പഴശ്ശി, ഷാനവാസ് തലശ്ശേരി എന്നിവരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ക്യാമറ ഷമീര്‍ മുഹമ്മദ്. അഡാര്‍ ലവ്, ജീംബൂബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുബൈര്‍ മുഹമ്മദാണ് സംഗീതം.
അണിയറയിലും മുൻ നിരയിലും പുതുമുഖങ്ങൾ ആണെങ്കിലും സിദ്ദിഖ്, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ്, അനീഷ് ജി. മേനോന്, ബിജുക്കുട്ടന്, സിയാദ് ഷാജഹാന് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഗാനങ്ങള്‍ രചിക്കുന്നത് റഫീക്ക് അഹമ്മദ്, ദിനു മോഹന്‍ ചേര്‍ന്നാണ്. എഡിറ്റിംഗ് ആഷിക്ക് ചുളളി. പി ആര് : എ.എസ്. ദിനേശ്, ജിഷ്ണു ലക്ഷ്മൺ ( വെറ്റ് പേപ്പര്‍ പി ആര് മാര്‍ക്കറ്റിംഗ്).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayisha movie, Film pooja, Malayalam cinema, Triangular love