• HOME
  • »
  • NEWS
  • »
  • film
  • »
  • Binary movie | മലയാള ചിത്രം 'ബൈനറി' ജൂൺ 3ന് റിലീസ് ചെയ്യും; ടീസർ പുറത്തിറങ്ങി

Binary movie | മലയാള ചിത്രം 'ബൈനറി' ജൂൺ 3ന് റിലീസ് ചെയ്യും; ടീസർ പുറത്തിറങ്ങി

ഏറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് സാധാരണക്കാരൻ്റെ ബാങ്കിലുള്ള പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് 'ബൈനറി'

ബൈനറി

ബൈനറി

  • Share this:
    ജോയ് മാത്യു (Joy Mathew), അനീഷ് ജി. മേനോൻ (Aneesh G. Menon), സങ്കീർത്തന സുനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജാസിക് അലി സംവിധാനം ചെയ്യുന്ന 'ബൈനറി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ആർ.സി. ഗ്രൂപ്പിൻ്റെ ബാനറിൽ മിറാജ് മുഹമ്മദ്, രാജേഷ് ബാബു ശൂരനാട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ബൈനറി' എന്ന സിനിമയിൽ ലെവിൻ, നവാസ് വള്ളിക്കുന്ന്, കിരൺ രാജ്, ചാലിയാർ രഘു, നിർമ്മൽ പാലാഴി, ഹരിത തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ജൂൺ 3ന് പ്രദർശനത്തിനെത്തും.

    ഏറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് സാധാരണക്കാരൻ്റെ ബാങ്കിലുള്ള പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് 'ബൈനറി'.

    ക്യാമറ- സജേഷ് രാജ്, സംഗീതം- എം.കെ. അർജ്ജുനൻ, കഥ, തിരക്കഥ-ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം., സംഭാഷണം- ചാലിയാർ രഘു, ചീഫ് അസോസിയേറ്റ്- സച്ചി ഉണ്ണികൃഷ്ണൻ, ഡിസൈൽ- അദിൽ ഒല്ലൂർ, കൺട്രോളർ- ഗിജേഷ് നെല്ലിക്കുന്നുമ്മേൽ.



    Also read: ബോയപട്ടി ശ്രീനു- റാം പോതിനേനി മെഗാ മാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

    തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ ബ്ലോക്ക്ബസ്റ്റർ സ്പെഷ്യലിസ്റ്റ് ബോയപ്പട്ടി ശ്രീനുവിന്റെ (Boyapati Sreenu) പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ലോഞ്ചിംഗും പൂജയും നടന്നു. യുവ സൂപ്പർസ്റ്റാർ റാം പോത്തിനേനിയാണ് (Ram Pothineni) ചിത്രത്തിലെ നായകൻ. ബോയപ്പട്ടിയുടെ പത്താമത്തെ ചിത്രമാണ് ഇത്. തെലുങ്കിലെ ടോപ് ലീഗ് നിർമാതാവായ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം അദ്ദേഹത്തിന്റെ സ്വന്തം ബാനറായ ശ്രീനിവാസ സിൽവർ സ്‌ക്രീൻസ് ബാനറിന് കീഴിൽ നിർമിക്കുന്നത്.

    നിലവിൽ 'ബോയപട്ടി-റാപോ' എന്നാണ് താത്കാലിക പ്രൊഡക്ഷൻ ടൈറ്റിൽ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഒൻപതാമത് ചിത്രമാണ് ഇത്. പവൻ കുമാർ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

    ഭദ്ര, തുളസി, സിംഹം, ലെജൻഡ്, സരൈനോടു, ജയ ജാനകി നായക എന്നീ മെഗാഹിറ്റ് ചിത്രങ്ങളും ഇത് കൂടാതെ ഇത് കൂടാതെ ഈ അടുത്തിടെ വന്ന ബ്ലോക്ബസ്റ്റർ ചിത്രം 'അഖണ്ഡ'ക്കും ശേഷം ബോയപട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന തെലുങ്ക് സിനിമയുടെ തിയേറ്റർ വ്യവസായത്തെ തിരിച്ച് സുശക്തമാക്കാൻ കാരണമായ ചിത്രമെന്ന പ്രത്യേകതയും ഉണ്ട് അഖണ്ഡക്ക്. ഹോട്ട്സ്റ്റാറിൽ ചിത്രം പ്രദർശിപ്പിചപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകർ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ കണ്ട ചിത്രമെന്ന ദേശിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.

    Summary: Malayalam movie Binary is gearing up for a release on June 3. The film has Joy Mathew, Aneesh G. Menon and Sankeerthana playing major roles. Binary is touted to be a thriller
    Published by:user_57
    First published: