നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാൻ ഫിലിം ഫെസ്റ്റിവലിൽ 'ബെറ്റർ വേൾഡ് ഫണ്ട് യൂണിറ്റി പുരസ്കാരം' സ്വന്തമാക്കി ആലപ്പാടിന്റെ കഥ പറഞ്ഞ 'ബ്ലാക്ക് സാൻഡ്'

    കാൻ ഫിലിം ഫെസ്റ്റിവലിൽ 'ബെറ്റർ വേൾഡ് ഫണ്ട് യൂണിറ്റി പുരസ്കാരം' സ്വന്തമാക്കി ആലപ്പാടിന്റെ കഥ പറഞ്ഞ 'ബ്ലാക്ക് സാൻഡ്'

    പാരീസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ബെറ്റർ വേൾഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്കാരം സംവിധായകനും വ്യവസായിയുമായ സോഹൻ റോയ് ഏറ്റുവാങ്ങി

    ബ്ലാക്ക് സാൻഡ്

    ബ്ലാക്ക് സാൻഡ്

    • Share this:
      പാരീസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ബെറ്റർ വേൾഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്കാരം സംവിധായകനും വ്യവസായിയുമായ സോഹൻ റോയ് ഏറ്റുവാങ്ങി. ജൂലൈ പന്ത്രണ്ടാം തീയതി നടന്ന ചടങ്ങിൽവച്ച് ബെറ്റർ വേൾഡ് ഫണ്ട് സ്ഥാപകനും പ്രസിഡണ്ടുമായ 'മാനുവൽ കോളസ് ഡി ലാ റോച്ചേ'യാണ് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത്, 'ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ഖനനം' എന്ന സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വർഷത്തെ പുരസ്കാര വിജയികളെ തെരഞ്ഞെടുത്തത്.

      പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്കാരത്തിന് ഡോ. സോഹൻ റോയിയെ അർഹനാക്കിയത്. കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ് ' എന്ന ഡോക്യുമെന്ററി, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതടക്കം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ പതിനാലോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.

      ഹോളിവുഡ് സംവിധായകരായ ബാരി അലക്സാണ്ടർ ബ്രൗൺ, സ്പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. മുൻപ് ഈ പുരസ്കാരം ലഭിച്ചവരിൽ നോബൽ, ഓസ്കാർ, ഗ്രാമി അവാർഡ് ജേതാക്കളും ഉൾപ്പെട്ടിരുന്നു.

      മൊണോക്കോയിലെ രാജാവ് ഹിസ് ഹൈനസ് പ്രിൻസ് ആൽബർട്ട് രണ്ടാമൻ, പ്രശസ്ത ഹോളിവുഡ് താരങ്ങളായ ഫോറസ്റ്റ് വിറ്റേക്കർ, ഷാരോൺ സ്റ്റോൺ, വിം വേണ്ടേഴ്സ് തുടങ്ങിയവരായിരുന്നു മുൻ വർഷങ്ങളിലെ ബെറ്റർ വേൾഡ് ഫണ്ട് പുരസ്കാര ജേതാക്കൾ. ആദ്യമായാണ് ഒരു ഭാരതീയന് ഈ പുരസ്കാരം ലഭിക്കുന്നത്.

      ഫുട്ബോൾ താരം ഐ. എം. വിജയനെ നായകനാക്കി സോഹൻ റോയ് നിർമ്മിച്ച 'മമ് - സൗണ്ട് ഓഫ് പെയിൻ' എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്.



      പ്രകൃതി സംരക്ഷണത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ, ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന 'ഡാംസ് - ദി ലീതൽ വാട്ടർ ബോംബ്സ് ' എന്ന ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ഒന്നായിരുന്നു ഇത്.

      അദ്ദേഹം തുടർന്ന് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചലച്ചിത്രം, നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ മുഖ്യധാരയിൽ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ ഒരു ചലച്ചിത്രമാണ് ഇത്.

      Summary: Malayalam movie Black Sand brings home the Better World Fund Unity award of the Cannes to Kerala
      Published by:user_57
      First published:
      )}