'CU Soon' Fahad Fazil | പ്രതീക്ഷകൾ വാനോളം; സീ യൂ സൂൺ ട്രെയിലർ പുറത്തിറങ്ങി

മികച്ചൊരു ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

News18 Malayalam | news18-malayalam
Updated: August 25, 2020, 2:49 PM IST
'CU Soon' Fahad Fazil | പ്രതീക്ഷകൾ വാനോളം; സീ യൂ സൂൺ ട്രെയിലർ പുറത്തിറങ്ങി
C U soon Official Trailer
  • Share this:
കോവിഡ് കാലത്ത് ചിത്രീകരിച്ച മഹേഷ് നാരായണൻ ചിത്രം സീ യു സൂൺ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൈജു കുറുപ്പ്, മാലാപാര്‍വതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മികച്ചൊരു ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സെപ്തംബർ ഒന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ലോക്ക്ഡൗൺ കാലത്ത് പുതിയ പരീക്ഷണ സാധ്യതകൾ തേടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂർണമായും ഐഫോണിലാണ് സി യു സൂൺ ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്ലാറ്റാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലർ. പതിവിന് വ്യത്യസ്തമായി വീഡിയോ കോൾ സ്ക്രീനുകളാണ് ട്രെയിലറിൽ ഭൂരിഭാഗവും. നസ്രിയാ നാസിമും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സൂഫിയും സുജാതയ്ക്കും ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് സീ യു സൂൺ.
Published by: Naseeba TC
First published: August 25, 2020, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading