ഉർവ്വശി (Urvashi), ബാലു വർഗീസ് (Balu Varghese), ഗുരു സോമസുന്ദരം (Guru Somasundaram), കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചാൾസ് എന്റർപ്രൈസസ്' (Charles Enterprises) എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നിർമ്മാതാവ് ഡോക്ടർ അജിത് ജോയിയുടെ മാതാവ് എൽസി ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
മണികണ്ഠൻ ആചാരി, സാലു റഹീം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ജോയി മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന 'ചാൾസ് എന്റർപ്രൈസസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
സഹ നിർമ്മാതാവ്- പ്രദീപ് മേനോൻ. അൻവർ അലി, ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ.വി. സംഗീതം പകരുന്നു. ചിത്രസംയോജനം- അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം- ദീപക് പരമേശ്വരൻ, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആർ., ചമയം- സുരേഷ്, സ്റ്റിൽസ്- ഫസലുൽ ഫക്ക്, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release) തയാറെടുക്കുന്നു. റോഷൻ ആൻഡ്രൂസ് (Roshan Andrews) സംവിധാനം ചെയ്ത ചിത്രം 'സോണി ലിവ്' (Sony Liv) പ്രദർശനത്തിനെത്തിക്കും.
ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ കേരളത്തിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
സോണി ലിവിൽ ചിത്രം നേരിട്ട് റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചതായി ഇപ്പോൾ സ്ഥിരീകരണം ലഭിച്ചു. ചിത്രം ഈ മാസം സ്ട്രീം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.