അഖിൽ പ്രഭാകരൻ, ജാഫർ ഇടുക്കി, അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ചതി’ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച ചിത്രത്തിൽ സംവിധായകൻ ലാൽ ജോസ്, അബു സലീം, ശ്രീകുമാർ എസ്.പി., ശിവദാസ് മട്ടന്നൂർ, ഉണ്ണി രാജാ, പ്രകാശ്, ലതാ ദാസ്, ഋതുനന്ദ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ എഴുതിയ വരികൾക്ക് പി ജെ സംഗീതം പകരുന്നു.
Also read: Momo in Dubai | അനു സിത്താര, അനീഷ് ജി. മേനോന്, ജോണി ആന്റണി; ‘മോമോ ഇൻ ദുബായ്’ ഫെബ്രുവരി റിലീസ്
പശ്ചാത്തല സംഗീതം- മോഹൻ സിത്താര, എഡിറ്റർ- പി.സി. മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളർ- പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടർ- കമല്‍ കുപ്ലേരി, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്- റഹീ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന് മാങ്ങാട്, സ്റ്റണ്ട്- മാഫിയ ശശി, കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ- രാജു പി.കെ., ഫിനാൻസ് കൺട്രോളർ- പി.വി. ടോമി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് വയനാട്, സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ- മനോജ് ഡിസൈൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തിൽ, ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയിൽ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്നു. ‘ചതി’ 2023 ജനുവരി അവസാനം പ്രദർശനശാലകളിലെത്തുന്നു.
Summary: The Malayalam film Chathi was filmed entirely in Wayanad’s stunning landscapes. The story of a girl born into a tribal community and her struggles to succeed in life is told via her challenges and tribulations
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.