• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES MALAYALAM MOVIE CHUZHAL BEING RELEASED DIGITALLY N

Chuzhal Movie Release | നവാഗത സംവിധായകന്റെ ചിത്രം 'ചുഴൽ' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

കുട്ടിക്കാനത്തും പരിസര പ്രദേശങ്ങളിലുമായാണ് 'ചുഴല്‍' ചിത്രീകരിച്ചത്

ചുഴൽ

ചുഴൽ

 • Share this:
  നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ച്‌ നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചുഴല്‍' സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റീലീസായി.

  ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ആര്‍ജെ നില്‍ജ, സഞ്ജു പ്രഭാകര്‍, എബിന്‍ മേരി, ഗസല്‍ അഹമ്മദ്, ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

  സുഹൃത്തുക്കളായ നാല് യുവാക്കളും ഒരു യുവതിയും അടങ്ങുന്ന സംഘം ഇടുക്കിയിലെ ഒരു ഹില്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചേരുന്നതും, തുടര്‍ന്നു നടക്കുന്ന കാര്യങ്ങളുമാണ് മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ള ചുഴലിന്റെ പ്രമേയം.

  കുട്ടിക്കാനത്തും പരിസര പ്രദേശങ്ങളിലുമായാണ് 'ചുഴല്‍' ചിത്രീകരിച്ചത്. ഫാസ്റ്റ് പാസിങ് ആയ ഈ ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭൂതിയായിരിക്കും പകരുക.

  ഛായാഗ്രഹണം- സാജിദ് നാസര്‍, എഡിറ്റിങ്ങ്- അമര്‍ നാദ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജയ് സുന്ദർ, കല- കിഷോർ കുമാർ, മേക്കപ്പ്- സായി പ്രസാദ്, വസ്ത്രാലങ്കാരം- ആതിര മനീഷ്, സൗണ്ട്- അനീഷ് പി, അസിസ്റ്റന്റ് ഡയറക്ടർ- ജിഷ്ണു, ഡിസൈൻ- യെല്ലോ ടൂത്ത്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

  Also read: നാദിർഷാ 'ഇശോ' എന്ന പേരു മാറ്റാൻ തയ്യാറാണ്; പോസ്റ്റുമായി വിനയൻ

  സിനിമയ്ക്ക് നൽകിയ പേരിന്റെ പശ്ചാത്തലത്തിൽ വിവാദമായ ചിത്രമാണ് ജയസൂര്യ നായകനായ നാദിർഷ സംവിധാനം ചെയ്യുന്ന  'ഈശോ'. ഈ സിനിമയ്‌ക്കെതിരെ വിശ്വാസസമൂഹത്തിലെ ഒരു വിഭാഗം പ്രതിഷേധിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ സാഹചര്യത്തിൽ സിനിമയ്ക്ക് മറ്റൊരു പേരുനൽകാൻ നാദിർഷ സന്നദ്ധനാണെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ ഇക്കാര്യം രേഖപ്പെടുത്തിയത്. പോസ്റ്റ് ചുവടെ വായിക്കാം:

  "ഈശോ" എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.....

  ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച "രാക്ഷസരാജാവ്" എന്ന ചിത്രത്തിൻെറ പേര് "രാക്ഷസരാമൻ" എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

  സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?... ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം... (തുടരുന്നു)
  Published by:user_57
  First published:
  )}