നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടീനടന്മാർക്ക് മാത്രമല്ല മികച്ച താമസ സൗകര്യം; ലൈറ്റ് മാന് താമസിക്കാൻ അടിപൊളി ഇടം ഒരുക്കി ഒരു മലയാള സിനിമ

  നടീനടന്മാർക്ക് മാത്രമല്ല മികച്ച താമസ സൗകര്യം; ലൈറ്റ് മാന് താമസിക്കാൻ അടിപൊളി ഇടം ഒരുക്കി ഒരു മലയാള സിനിമ

  Malayalam movie Driving License is exemplary towards setting up a better stay for technicians | സ്റ്റാർ സൗകര്യങ്ങൾ നടീനടന്മാർക്കും സംവിധായകനും നിർമ്മാതാവിനും മാത്രമല്ല; ലൈറ്റുമാന് മനോഹരമായ താമസമൊരുക്കി പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസ്

  താമസസ്ഥലത്തിന്റെ ചിത്രം; പൃഥ്വിരാജിനൊപ്പം മനു മാളികയിൽ

  താമസസ്ഥലത്തിന്റെ ചിത്രം; പൃഥ്വിരാജിനൊപ്പം മനു മാളികയിൽ

  • Share this:
   സ്റ്റാർ റേറ്റിങ്ങോട് കൂടിയ താമസ സൗകര്യവും കാരവാനും. നടീനടന്മാർക്ക്, അല്ലെങ്കിൽ സംവിധായകനും നിർമ്മാതാവിനും മാത്രമാണ് സിനിമാ ചിത്രീകരണത്തിനായി ഇത്തരം മികച്ച ഇടങ്ങൾ എന്ന് കരുതിയെങ്കിൽ തെറ്റി. ചിലതൊക്കെ മാറ്റിക്കുറിക്കേണ്ട അവസരമായി.

   ഈ സിനിമയുടെ അണിയറപ്രവർത്തകർ ലൈറ്റ്മാന് ഒരുക്കിക്കൊടുത്ത വാസസ്ഥലം കണ്ടാൽ ആരും അത്ഭുതപ്പെടും. പൃഥ്വിരാജ് നായകനും നിർമ്മാതാവുമാകുന്ന, ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് താരങ്ങൾക്കെന്ന പോലെ മനോഹരമായ വാസസ്ഥലം ലൈറ്റ്മാനും ഒരുക്കിയത്. താമസ ഇടത്തെ വീഡിയോ ഫേസ്ബുക്കിൽ പങ്കു വച്ച് മനു മാളികയിൽ ഇങ്ങനെ കുറിക്കുന്നു.

   "കേരള സിനി ഔട്ട്‌ ഡോർ യൂണിറ്റിൽ വർക്ക്‌ ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റുമാന് ഫുൾ പടത്തിനു താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600 700 രൂപ കൊടുക്കുമ്പോൾ ഇ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു."

   സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടായിരിക്കും.   First published: