നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Driving license remake | പൃഥ്വിരാജ് ചിത്രം 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിയിൽ 'സെൽഫി'

    Driving license remake | പൃഥ്വിരാജ് ചിത്രം 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിയിൽ 'സെൽഫി'

    Malayalam movie Driving License is remade in Hindi as 'Selfie' | മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിയിൽ 'സെൽഫി'

    അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നു

    അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നു

    • Share this:
      പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത 'ഡ്രൈവിംഗ് ലൈസൻസ്' (Driving License) എന്ന ചിത്രം ഹിന്ദിയിൽ റീമേക് ചെയ്യുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി അഭിനയിക്കുന്ന 'സെല്‍ഫി' പ്രഖ്യാപിച്ചു.

      ധര്‍മ്മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസും ഈ കഥയിലൂടെ തങ്ങളുടെ വലിയ ഹിന്ദി സിനിമാ അരങ്ങേറ്റം കുറിക്കുന്നു. കേപ്പ് ഓഫ് ഗുഡ് ഫിലിംസ് കൂടി ചേർന്ന 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ റീമേക്ക് 'സെൽഫി' രാജ് മെത്ത സംവിധാനം ചെയ്യുന്നു.

      അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സെല്‍ഫി, 2022ല്‍ തീയറ്ററുകളില്‍ എത്തും. ചിത്രീകരണം ഉടൻ ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.




      ഒരു ആരാധകനും സൂപ്പർസ്റ്റാറും തമ്മിലുള്ള സംഘർഷം യൂണിവേഴ്സൽ തീം ആണെന്നത് കൊണ്ട് വളരെ അധികം പ്രസക്തി ഉണ്ട് എന്ന് മനസിലാക്കി ഇതര ഭാഷാ പ്രമുഖർ ചിത്രം റീമേക് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ തുടക്കം മുതലേ രംഗത്തുണ്ട്. സച്ചി തിരക്കഥയൊരുക്കിയ സിനിമയാണ് 'ഡ്രൈവിംഗ് ലൈസൻസ്'.

      തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്നും സൂപ്പർതാരങ്ങൾ കേരളത്തിൽ സൂപ്പർ ഹിറ്റ് ആയ പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക് അവകാശത്തിനായി മത്സരിക്കുന്നു എന്ന വാർത്ത ചിത്രം റിലീസ് ചെയ്തത് മുതൽ പ്രചരിക്കുകയാണിവിടെ.

      ജീൻ പോൾ ലാൽ ആണ് മലയാളം ചിത്രത്തിന്റെ സംവിധായകൻ.

      Summary: Malayalam movie 'Driving License' starring Prithviraj Sukumaran and Suraj Venjaramoodu in the lead roles is being remade in Hindi. Produced by Dharma Productions, Prithviraj Productions, Magic Frames and Cape of Good Films, Akshay Kumar and Imran Hashmi have announced their debut movie together. The film is titled 'Selfie'
      Published by:user_57
      First published: