• HOME
  • »
  • NEWS
  • »
  • film
  • »
  • Ellam Paranjathu Pole | അപ്പോൾ 'എല്ലാം പറഞ്ഞതുപോലെ'; നവാഗതരെ അണിനിരത്തിയുള്ള പുതിയ ചിത്രം ആരംഭിച്ചു

Ellam Paranjathu Pole | അപ്പോൾ 'എല്ലാം പറഞ്ഞതുപോലെ'; നവാഗതരെ അണിനിരത്തിയുള്ള പുതിയ ചിത്രം ആരംഭിച്ചു

പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു

പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു

പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു

  • Last Updated :
  • Share this:
    വി ജെ ഫിലിം ഹൗസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും അവരുടെ ആദ്യചിത്രം 'എല്ലാം പറഞ്ഞതുപോലെ'യുടെ (Ellam Paranjathu Pole) പൂജയും എറണാകുളത്ത് വച്ച് നടന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്. പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡൻ, നിർമ്മാതാവ് ബാദുഷ, ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖർ, ചിത്രത്തിലെ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തി.

    ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നിർമ്മാതാവ് ബാദുഷ നിർവഹിച്ചു. സംവിധായകൻ സന്തോഷ് വിശ്വനാഥ് (മമ്മൂട്ടി ചിത്രം വൺ) ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്.

    ചിത്രത്തിന്റെ സംവിധാനം ജയഹരി ബിനോയി, ബോസ് എന്നിവർ ചേർന്നാണ്. ഒരു കഥയ്ക്കായി മൂന്ന് സംവിധായകർ അതും പുതുമുഖങ്ങൾ ഒത്തുചേരുന്നതും ഇതാദ്യമായിട്ടാണ്. ചിത്രത്തിന്റെ നിർമ്മാണം വിനോദ് നായർ, തിരക്കഥ, സംഭാഷണം- പി.ബി. ബോസ്, ഛായാഗ്രഹണം- മാതേഷ്,

    എഡിറ്റിംഗ്- അയ്യൂബ്ഖാൻ, സംഗീതം- രഞ്ജിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, കലാസംവിധാനം- മിൽട്ടൺ തോമസ്, മേക്കപ്പ്- ജിത്തു പുലയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശംഭു മനോജ്, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ.

    Also read: Malikapuram | സിനിമ ലൊക്കേഷനിൽ പന്തളം രാജകുടുംബാംഗങ്ങൾ; എത്തിയത് ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' സെറ്റിൽ

    അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ (Malikapuram) സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ (Pandalam royal family). ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന ബാലതാരത്തിനും, നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും (Unni Mukundan) വിശേഷങ്ങൾ പങ്കിട്ടു.

    തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദർശിക്കാൻ രാജകുടുംബാംഗങ്ങൾ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങൾ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

    കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്.

    Summary: Shooting of the movie Ellam Paranjathu Pole begins in Ernakulam. It is an outing of fresh faces
    Published by:user_57
    First published: