• HOME
 • »
 • NEWS
 • »
 • film
 • »
 • മലയാള ചിത്രം 'ഗ്രഹണം' ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

മലയാള ചിത്രം 'ഗ്രഹണം' ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

Malayalam movie Grahanam released on OTT platform | യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച സൈക്കോളജിക്കൽ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് 'ഗ്രഹണം'

'ഗ്രഹണം'

'ഗ്രഹണം'

 • Last Updated :
 • Share this:
  ജിബു ജോർജ്ജ്, ദേവിക ശിവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് പാഗാ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന 'ഗ്രഹണം' സിനിമ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി.

  യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മലയാള ഭാഷയിൽ ചിത്രീകരിച്ച സൈക്കോളജിക്കൽ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് 'ഗ്രഹണം'. ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ, സൂരജ് ജയരാമൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ, പുതുതായി വിവാഹിതരായ റോയി-ടീന ദമ്പതികളുടെ ജീവിതകഥയാണ് 'ഗ്രഹണം' എന്ന ചിത്രത്തിൽ പറയുന്നത്. ചന്ദ്രഗ്രഹണവും മനുഷ്യ മനസ്സും ശാസ്ത്രത്തിൽ അതിന്റെ സ്വാധീനവും എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനാണ് റോയ്.

  ടീന ഒരു ഗൃഹനിർമ്മാതാവും പുസ്തക വായനക്കാരിയുമാണ്. റോയിയുടെയും ടീനയുടെയും സന്തോഷകരമായ ദാമ്പത്യജീവിതം അസ്വസ്ഥമായ തലങ്ങളിലേക്ക് തിരിയുന്നു, തന്റെ ഭർത്താവ് റോയിക്ക് പകരം തന്റെ ജീവിതത്തെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ലുക്ക്-അലൈക്ക് വഞ്ചകനാണെന്ന് ടീന വിശ്വസിക്കാൻ തുടങ്ങുന്നു.  ടീനയുടെ അപ്രതീക്ഷിത വിചിത്രമായ പെരുമാറ്റത്തിൽ റോയ് നടുങ്ങിപ്പോകുമ്പോൾ, സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോകാൻ തുടങ്ങുമ്പോൾ ഉപദേശങ്ങൾക്കായി അദ്ദേഹം തന്റെ പ്രിയപ്പെട്ടവരുമായി കൂടിയാലോചിക്കുന്നു. സുഹൃത്തുക്കളുടെ അടുത്ത വൃത്തങ്ങളിലാരും ടീനയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങളൊന്നും കാണുന്നില്ല, പകരം റോയി അവരുടെ ജീവിതത്തിൽ അനിശ്ചിതത്വത്തിന് കാരണമാകുന്ന എന്തെങ്കിലും കൊണ്ട് അസ്വസ്ഥനാണെന്ന് അവർ മനസ്സിലാക്കുന്നു.

  അവസാനമായി, ഗ്രഹണ ദിവസം രാത്രിയിൽ ദമ്പതികൾക്കിടയിൽ സംഭവിക്കുന്ന അപകടകരമായ സംഭവം എല്ലാവരേയും ഞെട്ടിക്കുന്നു! തുടർന്നു ണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കന്ന ചിത്രമാണ് 'ഗ്രഹണം'.

  ശ്രീനന്ദിയ പ്രൊഡക്ഷൻ സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജ് വിമൽ ദേവ് നിർവ്വഹിക്കുന്നു. ലിങ്കു എബ്രാഹമിന്റെ വരികൾക്ക് അനന്ദ്കുമാർ ജി. സംഗീതം പകരുന്നു. കെ.എസ്. ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്ണവി കണ്ണൻ എന്നിവരാണ് ഗായകർ ജി., എഡിറ്റർ- അജ്മൽ സാബു, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  Summary: Malayalam movie Grahanam, a psychological thriller, has released on SainaPlay OTT platform. The plot revolves around the impact of solar eclipse in human mind and the subsequent threat that poses to the relationship between a couple
  Published by:user_57
  First published: