വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന അടുത്ത ചിത്രം ഹോമിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എറണാകുളത്ത് ആരംഭിച്ചു. അടുത്തിടെ റിലീസ് ചെയ്ത 'സൂഫിയും സുജാതയും' സിനിമയ്ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണിത്. കോവിഡ് കാലത്ത് നിർമ്മിക്കുന്ന സിനിമ എന്നതിലുപരി മറ്റൊരു പ്രത്യേകതയുമായാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
കോവിഡ് ജാഗ്രതയുടെ കൂടി ഭാഗമായി ഭക്ഷണ വിതരണത്തിൽ വ്യത്യസ്തത പുലർത്തുകയാണ് ഈ ചിത്രം. 'ഹോം' ഷൂട്ടിങ്ങിൽ പങ്കാളികളായ എല്ലാവർക്കും ബോക്സുകളിലാക്കിയ ഭക്ഷണം എത്തിച്ചു നൽകുന്നു. 'ബിരിയാണി ബോക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യത്തെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാവും ഹോമിന്റെ പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ ഫേസ്ബുക് പോസ്റ്റിൽ വിവരിക്കുന്നു.
ഇന്നലെ എറണാകുളത്ത് ഷൂട്ടിംഗ് തുടങ്ങിയ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഹോം സിനിമയുടെ ലൊക്കേഷനിൽ വേറിട്ട ഭക്ഷണരീതി. സിനിമ ഇൻഡസ്ട്രിയൽ ഇത് ആദ്യം. ബിരിയാണി ബോക്സ് എന്ന ബ്രാൻഡ് ആണ് ഈ വേറിട്ട രീതിക്ക് പിന്നിൽ. ലൊക്കേഷനിൽ ജോലി ചെയ്യുന്നവർ ആരായാലും ഫുഡ് ഒന്ന് തന്നെ. രാവിലെ, ഉച്ചക്ക്, രാത്രി എല്ലാം ഡിഫറെൻറ് കളർ ബോക്സിൽ ഫുഡ്.
ഈ ഫുഡ് ബോക്സ് രീതിയിൽ ഫുഡ് വേസ്റ്റ് ആകുന്നില്ല എന്നത് വലിയ കാര്യം ആണ്. ലൊക്കേഷനിൽ നിന്ന് രാത്രി റൂമിൽ പോകുമ്പോൾ എല്ലാവരുടെയും കൈയിൽ ഡിന്നർ ബോക്സ്. ഇതോടെ അതി രാവിലെ പ്രൊഡക്ഷൻ ബോയ്സ് പാത്രം പെറുക്കാൻ ഓടേണ്ട. അനാവശ്യ ചിലവും, ക്രൂ എണ്ണവും വളരെ കുറഞ്ഞു. അപ്പോൾ തന്നെ അനുബന്ധകാര്യങ്ങളുടെ ബഡ്ജറ്റ് കുറഞ്ഞു. പ്രൊഡക്ഷൻ കോസ്റ്റ് കുറച്ചു കൊണ്ട് നല്ല സിനിമ, ഇതാണ് പ്രധാന ലക്ഷ്യം .
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.