• HOME
 • »
 • NEWS
 • »
 • film
 • »
 • Innale Vare | ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, നിമിഷ സജയന്‍ ചിത്രം 'ഇന്നലെ വരെ; ഡിജിറ്റൽ റിലീസ് ചെയ്തു

Innale Vare | ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, നിമിഷ സജയന്‍ ചിത്രം 'ഇന്നലെ വരെ; ഡിജിറ്റൽ റിലീസ് ചെയ്തു

ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ

ഇന്നലെ വരെ

ഇന്നലെ വരെ

 • Share this:
  ആസിഫ് അലി (Asif Ali), ആന്റണി വര്‍ഗ്ഗീസ് (Antony Varghese), നിമിഷ സജയന്‍ (Nimisha Sajayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നലെ വരെ' (Innale Vare) സോണി ലിവിലൂടെ റിലീസായി. ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സെന്‍ട്രല്‍ അഡ്വര്‍ടൈയ്‌സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു. കഥ- ബോബി സഞ്ജയ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം. ബാവ, ബി.ജി.എം.- 4 മ്യൂസിക്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഫര്‍ഹാന്‍ പി. ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി. തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌ക്കരന്‍, ജിജോ പി. സ്‌ക്കറിയ, ജസ്റ്റിന്‍ ജോര്‍ജ്ജ് പാരഡയില്‍. ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഡിസൈന്‍- ടെന്‍പോയിന്റ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.  Also read: ആഷിഖ് അബു- ടൊവിനോ ടീമിന്റെ 'നീലവെളിച്ചം', ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' (Neelavelicham) എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഡിസംബറിൽ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

  ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ 1964 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്.

  പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം ചെയ്യുന്നത്. എഡിറ്റിങ്-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

  മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം.
  പി.ആർ.ഒ.- എ.എസ്. ദിനേശ്.
  Published by:user_57
  First published: