• HOME
 • »
 • NEWS
 • »
 • film
 • »
 • ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍; 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' പേരാമ്പ്രയില്‍

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍; 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' പേരാമ്പ്രയില്‍

ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'ജാക്‌സണ്‍ ബസാര്‍ യൂത്ത്'

ജാക്‌സണ്‍ ബസാര്‍ യൂത്ത്

ജാക്‌സണ്‍ ബസാര്‍ യൂത്ത്

 • Last Updated :
 • Share this:
  ഇന്ദ്രന്‍സ് (Indrans), ജാഫര്‍ ഇടുക്കി (Jaffar Idukki), ലുക്ക്മാന്‍ (Lukman Avaran), ചിന്നു ചാന്ദ്നി (Chinnu Chandini), അഭിരാം (Abhiram) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' കോഴിക്കോട് പേരാമ്പ്രയില്‍ ചിത്രീകരണം ആരംഭിച്ചു.

  ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.

  കോ പ്രൊഡ്യൂസര്‍- ഡോ. സല്‍മാന്‍, അഹമ്മദ് ഷാഫി, അഡ്വ. സക്കറിയ; ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി.ബി. അനീഷ്, ഛായാഗ്രഹണം- കണ്ണന്‍ പട്ടേരി, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- അപ്പു ഭട്ടതിരി, കല- അനീസ് നാടോടി, മേക്കപ്പ്- ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ഡിസൈന്‍- പോപ്കോണ്‍ ക്രീയേറ്റീവ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സഞ്ജു അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം., പി.ആര്‍.ഒ.- എ.എസ്. ദിനേശ്.  Also read: IFFK | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബറിൽ തിരുവനന്തപുരത്ത്

  27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (27th IFFK) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്.

  രാജ്യാന്തര മേള കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് IFFKയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

  അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടുഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. 2022 സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

  Summary: Malayalam movie Jackson Bazaar Youth begins shooting in Perambra in Koazhikode. The film has Indrans, Jaffar Idukki, Lukman Avaran, Chinnu Chandini and Abhiram on board
  Published by:user_57
  First published: